ആളൊഴിഞ്ഞ സദസ്സ് ബിജെപിക്ക് തുടര്‍ക്കഥയാകുന്നു

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഗോവയിലെയും മീററ്റിലെയും യോഗങ്ങളിലും പകുതിയിലേറെ കസേരകളും ഒഴിഞ്ഞു കിടന്നത് വാര്‍ത്തയായിരുന്നു

ആളൊഴിഞ്ഞ സദസ്സ് ബിജെപിക്ക് തുടര്‍ക്കഥയാകുന്നു

യു.പിയില്‍ അമിത് ഷായുടെ റാലിയില്‍ ജനപങ്കാളിത്തം കുറഞ്ഞത്‌ പോലെ സമാനമായ സംഭവം പൂനെയിലും നടന്നു. പൂനെയില്‍ ബി.ജെ.പിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവിസ് എത്തിയപ്പോള്‍ വരവേറ്റത് ഏറെക്കുറെ ഒഴിഞ്ഞ കസേരകളായിരുന്നു. പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമായിരുന്നു സദസ്സില്‍ ഉണ്ടായിരുന്നത്. ഇനിയും ആളുകള്‍ എത്തുമെന്ന് സംഘാടകര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഏറെനേരെ ഫദ്‌നാവിസ് കാത്തിരിക്കുകയും ചെയ്തു. എന്നാല്‍ ആരെയും കാണാതായതോടെ ഒടുവില്‍ പ്രസംഗിക്കാതെ പരിപാടി റദ്ദാക്കി മുഖ്യമന്ത്രി മടങ്ങി. സംഭവം വാര്‍ത്തയായതോടെ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കി. സമയം പറഞ്ഞതിലുണ്ടായ ചില ആശയക്കുഴപ്പമാണ് ആളില്ലാതെ പോയതിന് കാരണമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഗോവയിലെയും മീററ്റിലെയും യോഗങ്ങളിലും പകുതിയിലേറെ കസേരകളും ഒഴിഞ്ഞു കിടന്നത് വാര്‍ത്തയായിരുന്നു.