രാമക്ഷേത്രമില്ലാതെ എന്ത് വികസനം; ബിജെപി നേതാവിന്റെ ചോദ്യം

“വികസനം, വിദ്യാഭ്യാസം, തൊഴിൽ എല്ലാം നഗരത്തിലുണ്ടെങ്കിലും രാമക്ഷേത്രം ഇല്ലാതെ അവയെല്ലാം അർത്ഥശൂന്യം ആണ്,” എന്നാണ് വിനയ് പറഞ്ഞത്.

രാമക്ഷേത്രമില്ലാതെ എന്ത് വികസനം; ബിജെപി നേതാവിന്റെ ചോദ്യം

മുതിർന്ന ബിജെപി നേതാവ് വിനയ് കടിയാറിന്റെ പുതിയ കണ്ടുപിടുത്തം രാമക്ഷേത്രവും വികസനവുമായി ബന്ധപ്പെട്ടതാണ്. അയോദ്ധ്യയിലെ രാമക്ഷേത്രം ഇല്ലാതെ തൊഴിലവസരങ്ങളും വികസനവുമെല്ലാം ‘യൂസ് ലെസ്സ്’ ആണെന്നാണ് അദ്ദേഹം കണ്ടെത്തിയിരിക്കുന്നത്.

“വികസനം, വിദ്യാഭ്യാസം, തൊഴിൽ എല്ലാം നഗരത്തിലുണ്ടെങ്കിലും രാമക്ഷേത്രം ഇല്ലാതെ അവയെല്ലാം അർത്ഥശൂന്യം ആണ്,” എന്നാണ് വിനയ് പറഞ്ഞത്. ഒരാഴ്ച മുൻപ് അയോദ്ധ്യയിലെ  തെരഞ്ഞെടുപ്പ് റാലിയിൽ വച്ച് അദ്ദേഹം പറഞ്ഞത് ബിജെപി അധികാരത്തിൽ വന്നാൽ രാമക്ഷേത്രം യാഥാർഥ്യം ആവുമെന്നായിരുന്നു.

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സമഗ്രതയ്ക്കും രാമക്ഷേത്രം അത്യന്താപേക്ഷിതമാണെന്നും വിനയ് പറഞ്ഞു. പ്രിയങ്ക ഗാന്ധിയെക്കുറിച്ച് നടത്തിയ പരാമർശവും വിവാദമായിരുന്നു. പ്രിയങ്കയേക്കാൾ സുന്ദരികളാണ് മുന്നിലിരിക്കുന്ന പെൺ കുട്ടികളെന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദപരാമർശം.