നോട്ട് നിരോധനത്തിൽ കുരുങ്ങി ആപ്പിളും; ഐഫോൺ വില്‍പ്പനയിൽ വൻ കുറവ്

ഇന്ത്യയിലെ ഐഫോണ്‍ വില്‍പ്പനയുടെ 80 ശതമാനവും നടക്കുന്നതു പണമായിട്ടാണു - ഓണ്‍ലൈന്‍ ആയാലും റീട്ടേയ്ല്‍ ഷോപ്പുകള്‍ വഴി ആയാലും. നവംബര്‍ 8 മുതല്‍ ആപ്പിളിനു വില്‍പ്പന കുറഞ്ഞതും അതുകൊണ്ടാണു.ആപ്പിള്‍ സി ഇ ഒ ടിം കുക്കിന്‌റെ മൂന്നു ദശലക്ഷം ഐഫോണുകള്‍ എന്ന ലക്ഷ്യം അതോടെ തകര്‍ന്നു.

നോട്ട് നിരോധനത്തിൽ കുരുങ്ങി ആപ്പിളും; ഐഫോൺ വില്‍പ്പനയിൽ വൻ കുറവ്

നരേന്ദ്ര മോദിയുടെ നോട്ടു നിരോധനത്തില്‍ മുങ്ങി ആപ്പിളും. പണ ദൗര്‍ലഭ്യം കാരണം ഐഫോൺ വില്‍പ്പന ഗണ്യമായി കുറഞ്ഞെന്ന് ആപ്പിളിൻ്റെ ഒക്ടോബര്‍ - നവംബര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതു കാരണം ഇന്ത്യയിലെ മൂന്നൂറു കോടി രൂപയുടെ വില്‍പ്പന എന്ന ലക്ഷ്യം ചുരുക്കി ഇരുന്നൂറു കോടി ആക്കി കുറച്ചു.

ഇന്ത്യയിലെ ഐഫോണ്‍ വില്‍പ്പനയുടെ 80 ശതമാനവും നടക്കുന്നതു പണമായിട്ടാണു - ഓണ്‍ലൈന്‍ ആയാലും റീട്ടേയ്ല്‍ ഷോപ്പുകള്‍ വഴി ആയാലും. നവംബര്‍ 8 മുതല്‍ ആപ്പിളിനു വില്‍പ്പന കുറഞ്ഞതും അതുകൊണ്ടാണു.ആപ്പിള്‍ സി ഇ ഒ ടിം കുക്കിന്‌റെ മൂന്നു ദശലക്ഷം ഐഫോണുകള്‍ എന്ന ലക്ഷ്യം അതോടെ തകര്‍ന്നു.

മാര്‍ക്കറ്റ് വിദഗ്ദ്ധര്‍ പറയുന്നതനുസരിച്ചു കാലിഫോര്‍ണിയയില്‍ നിന്നും 800, 000 മുതല്‍ 900, 000 ഐഫോണുകളാണു ഇന്ത്യയിലേയ്ക്കു കയറ്റി അയച്ചിട്ടുള്ളതു. എന്നാല്‍ നോട്ട് നിരോധനത്തിനു ശേഷം സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ 30-35 ശതമാനം കുറവുണ്ടായി. അതു ആപ്പിളിന്‌റെ വളര്‍ച്ചാ നിരക്കില്‍ 50 ശതമാനം കുറവുണ്ടാക്കി.

കറന്‍സി നിയന്ത്രണത്തില്‍ സര്‍ക്കാന്‍ ഇളവുകള്‍ വരുത്തിയാലും വിപണി തിരിച്ചു പിടിക്കാന്‍ മാസങ്ങളെടുക്കുമെന്നു മോബൈല്‍ ഫോണ്‍ വിപണിയിലുള്ളവര്‍ പറയുന്നു.

Read More >>