എടിഎമ്മില്‍ നിന്നും 'ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ'യുടെ നോട്ടു ലഭിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് മുഹമ്മദ് ഇഷയെ കസ്റ്റഡിയിലെടുത്തതെന്നു പൊലീസ് പറഞ്ഞു.

എടിഎമ്മില്‍ നിന്നും

ദക്ഷിണ ഡല്‍ഹിയിലെ എടിഎമ്മില്‍നിന്ന ചില്‍ഡ്രന്‍സ ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലുള്ള 2000 രൂപയുടെ വ്യാജനോട്ട് ലഭിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായി. സംഗം വിഹാറിലെ ടി പോയിന്റിലുള്ള എടിഎമ്മില്‍ പണം നിറച്ച മുഹമ്മദ് ഇഷ (27) എന്നയാളാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് മുഹമ്മദ് ഇഷയെ കസ്റ്റഡിയിലെടുത്തതെന്നു പൊലീസ് പറഞ്ഞു.

കോള്‍ സെന്റര്‍ ജോലിക്കാരനായ യുവാവിനാണ് കഴിഞ്ഞ ദിവസം എടിഎമ്മില്‍ നിന്നും വ്യാജനോട്ടുകള്‍ ലഭിച്ചത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിനു പകരം ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്ന് അച്ചടിച്ച ഈ നോട്ടുകളില്‍ സുരക്ഷാ അടയാളങ്ങളുടെ സ്ഥാനത്തു നിറയെ പരിഹാസങ്ങളാണുണ്ടായിരുന്നത്. നോട്ടില്‍ ഭാരതീയ മനോരഞ്ചന്‍ ബാങ്ക് എന്നു ദേവനാഗരി ലിപിയിലും അച്ചടിച്ചിരുന്നു.

Read More >>