ഡല്‍ഹിയിലെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിക്ക് ഊബറില്‍ നിന്ന് 71 ലക്ഷം രൂപയുടെ ജോലി വാഗ്ദാനം

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു സ്റ്റാര്‍ട്ട് അപ്പ് ആരംഭിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു

ഡല്‍ഹിയിലെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിക്ക് ഊബറില്‍ നിന്ന് 71 ലക്ഷം രൂപയുടെ ജോലി വാഗ്ദാനം

അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നെറ്റ്‌വര്‍ക്ക് കമ്പനിയായ ഊബറില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് വന്‍ തുക ശമ്പളത്തില്‍ ജോലി വാഗ്ദാനം. ഡല്‍ഹി സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനാണ്‌ പ്രതിവര്‍ഷം 71 ലക്ഷം രൂപ വേതനത്തില്‍ ജോലി വാഗ്ദാനം ലഭിച്ചത്. ഊബറില്‍ തന്റെ സാങ്കേതിക മികവുകള്‍ ഫലപ്രദമായി വിനിയോഗിക്കാനാകുമെന്ന് സിദ്ധാര്‍ത്ഥ് പിടിഐയോട് പറഞ്ഞു.


എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു സ്റ്റാര്‍ട്ട് അപ്പ് ആരംഭിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. 22കാരനായ സിദ്ധാര്‍ത്ഥിന്റെ പിതാവ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്നു. മാതാവ് ട്രാന്‍സ്‌ക്രിപ്റ്റ് സ്പീച്ച് കണ്‍സള്‍ട്ടന്റാണ്. സിദ്ധാര്‍ത്ഥ് പഠിക്കുന്ന സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥി ചേതന്‍ കാര്‍ക്കറിന് മുമ്പ് ഗൂഗിളില്‍ നിന്ന് പ്രതിവര്‍ഷം 1.2 കോടി രൂപയുടെ ജോലി വാഗ്ദാനം ലഭിച്ചിരുന്നു. വിദേശ രാജ്യങ്ങളിലെ വന്‍കിട കമ്പനികളില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി വാഗ്ദാനം ലഭിച്ച നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്.