പോയസ് ഗാർഡനിൽ അവകാശം ഉന്നയിച്ച് ദീപക് ജയകുമാർ

സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന വി കെ ശശികല ഉപയോഗിക്കുകയായിരുന്ന ജയലളിതയുടെ പോയസ് ഗാർഡനിലെ വീടാണ് ദീപക് ലക്ഷ്യമിടുന്നത്. ശശികലയുടെ അനന്തരവന്മാരായ അണ്ണാ ഡി എം കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി ടി വി ദിനകകരന്റേയും ഡോ. എസ് വെങ്കടേശിന്റേയും നേതൃത്വത്തിനേയും ദീപക് ചോദ്യം ചെയ്യുന്നുണ്ട്.

പോയസ് ഗാർഡനിൽ അവകാശം ഉന്നയിച്ച് ദീപക് ജയകുമാർ

തമിഴ് ‌നാട് രാഷ്ട്രീയത്തിൽ പുതിയ വഴക്കിന് തുടക്കമിട്ട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ അനന്തരവൻ ദീപക് ജയകുമാർ രംഗത്തെത്തി. എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഏതാനും ദിവസങ്ങൾക്കകമാണ് ദീപക് പോയസ് ഗാർഡനിൽ അവകാശവാദം ഉന്നയിച്ച് എത്തിയിരിക്കുന്നത്.

സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന വി കെ ശശികല ഉപയോഗിക്കുകയായിരുന്ന ജയലളിതയുടെ പോയസ് ഗാർഡനിലെ വീടാണ് ദീപക് ലക്ഷ്യമിടുന്നത്. ശശികലയുടെ അനന്തരവന്മാരായ അണ്ണാ ഡി എം കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി ടി വി ദിനകകരന്റേയും ഡോ. എസ് വെങ്കടേശിന്റേയും നേതൃത്വത്തിനേയും ദീപക് ചോദ്യം ചെയ്യുന്നുണ്ട്.

“എന്റെ അമ്മായി ജയലളിതയ്ക്കു വേണ്ടി 100 കോടി രൂപാ പിഴയടക്കാൻ ഞാൻ തയ്യാറാണ്. എന്റെ കൈയ്യിൽ പണമില്ല, പക്ഷേ സ്ഥലം വിൽക്കാൻ തയ്യാറാണ്. ഏത് സ്ഥലമാണ് വിൽക്കാൻ പോകുന്നതെന്ന് ഇപ്പോൾ പറയാനാവില്ല. പോയസ് ഗാർഡൻ എനിക്കും സഹോദരി ദീപയ്ക്കും അവകാശപ്പെട്ടതാണ്,” ദീപക് ഒരു അഭിമുഖത്തിൽ പറഞ്ഞു.

ജയലളിതയുടെ സ്വത്തുക്കൾ അനുഭവിക്കാനുള്ള അവകാശം തനിക്കും ദീപയ്ക്കും മാത്രമാണെന്നും ദീപക് കൂട്ടിച്ചേർത്തു. ദീപയും ശശികലയ്ക്കെതിരെ തുറന്ന യുദ്ധത്തിലാണ്. വെള്ളിയാഴ്ച – ജയലളിതയുടെ ജന്മദിനത്തിൽ - പ്രധാനപ്പെട്ട പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ദീപ അറിയിച്ചിരിക്കുന്നത്.

എന്നാൽ ദീപക്കിന് രാഷ്ട്രീയലക്ഷ്യങ്ങൾ ഒന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശശികല പാർട്ടി ജനറൽ സെക്രട്ടറി ആയതിൽ ദീപക് വിരോധമൊന്നും പ്രകടിപ്പിച്ചിരുന്നില്ല. പക്ഷേ, ശശികലയുടെ അനന്തരവന്മാർക്കെതിരെ സംസാരിക്കുകയും ചെയ്യുന്നുണ്ട്.

തന്റെ സഹോദരി ദീപ ജയകുമാർ സജീവരാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനെ ദീപക് പിന്തുണയ്ക്കുന്നുണ്ട്.

Read More >>