കാത്തിരിപ്പിനൊടുവിൽ ദീപ ജയകുമാർ പുതിയ പാർട്ടി പ്രഖ്യാപിച്ചു

ജയലളിതയുടെ രാഷ്ട്രീയപിൻ ഗാമിയായി താൻ വരണമെന്ന അനുയായികളുടെ ആഗ്രഹം നിറവേറ്റുന്ന വിധമായിരിക്കും തന്റെ പ്രവർത്തനമെന്നും അവർ പറഞ്ഞു. ഇരട്ടയില ചിഹ്നത്തിനെ ജയിക്കുമെന്നും കർഷകരെ ഉന്നമനത്തിന്റെ പാതയിലേയ്ക്ക് കൊണ്ടുവരുമെന്നും ദീപ കൂട്ടിച്ചേർത്തു.

കാത്തിരിപ്പിനൊടുവിൽ ദീപ ജയകുമാർ പുതിയ പാർട്ടി പ്രഖ്യാപിച്ചു

ജയലളിതയുടെ അനന്തരവൾ ദീപ ജയകുമാർ പുതിയ പാർട്ടി പ്രഖ്യാപിച്ചു. ‘എം ജി ആർ അമ്മാ ദീപ പേരവൈ’ എന്നാണ് പാർട്ടിയുടെ പേര്. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 നാണ് പാർട്ടി പ്രഖ്യാപനം നടത്തിയത്. തന്റെ വീടിന്റെ മുൻഭാഗത്ത് പാർട്ടി ഓഫീസും തുറന്നു. അന്നദാനവും ഉണ്ടായിരുന്നു. വൈകുന്നേരം പാർട്ടി പേരും കൊടിയും പ്രകാശനം ചെയ്തു. കറുപ്പ്, ചുവപ്പ് നിറങ്ങളുടെ നടുവിൽ എം ജി ആർ ജയലളിതയ്ക്ക് ചെങ്കോൽ കൊടുക്കുന്ന ചിത്രം ഉള്ളതാണ് കൊടി. തുടർന്ന് ദീപ മാദ്ധ്യമങ്ങളോട് സംസാരിച്ചു.


എം ജി ആർ അമ്മാ ദീപ പേരവൈയ്ക്ക് തമിഴ് മക്കളും അണ്ണാ ഡിഎംകെ പ്രവർത്തകരും പിന്തുണ തരണമെന്ന് അവർ അഭ്യർഥിച്ചു. ജയലളിതയുടെ രാഷ്ട്രീയപിൻ ഗാമിയായി താൻ വരണമെന്ന അനുയായികളുടെ ആഗ്രഹം നിറവേറ്റുന്ന വിധമായിരിക്കും തന്റെ പ്രവർത്തനമെന്നും അവർ പറഞ്ഞു. ഇരട്ടയില ചിഹ്നത്തിനെ ജയിക്കുമെന്നും കർഷകരെ ഉന്നമനത്തിന്റെ പാതയിലേയ്ക്ക് കൊണ്ടുവരുമെന്നും ദീപ കൂട്ടിച്ചേർത്തു.

ജയലളിതയുടെ പേരിന് കളങ്കം വരുത്തുന്ന വിധം സ്വത്ത് സമ്പാദിക്കുകയായിരുന്നു ശശികല എന്ന് അവർ ആരോപിച്ചു. എടപ്പാടി പളനിസാമി മുഖ്യമന്ത്രിയാകാൻ മാത്രം വേണ്ട നല്ല പ്രവർത്തനം നടത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. ആർക്കു വേണമെങ്കിലും മുഖ്യമന്ത്രി ആകാം എന്ന അവസ്ഥയാണുള്ളത്. ആർ കെ നഗറിൽ മൽസരിക്കാനാണ് തീരുമാനം എന്നും ദീപ അറിയിച്ചു.