പനീർശെൽവത്തിൽ നിന്നും വധഭീഷണിയുണ്ടെന്നു ശശികലയുടെ എം എൽ ഏമാർ

എല്ലാവരിൽ നിന്നും അവരവർക്കു പറയാനുള്ളതു എഴുതി വാങ്ങിയിട്ടുണ്ടെന്നു ഡി എസ് പി തമിൾശെൽവൻ പറഞ്ഞു. തങ്ങൾ സ്വമേധയാ വന്നതാണെന്നും മുഖ്യമന്ത്രി പനീർശെൽവത്തിന്റെ ആളുകളിൽ നിന്നും വധഭീഷണി ഉണ്ടെന്നും അവർ അറിയിച്ചു.

പനീർശെൽവത്തിൽ നിന്നും വധഭീഷണിയുണ്ടെന്നു ശശികലയുടെ എം എൽ ഏമാർ

ഏ കെ ശശികലയെ പിന്തുണയ്ക്കുന്ന 120 ഓളം എം എൽ ഏമാർ താമസിക്കുന്ന മഹാബലിപുരത്തിലെ ഗോൾഡൻ ബേ ബീച്ച് റിസോർട്ടിൽ രാവിലെ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും പരിശോധന നടത്തി. ഭീഷണിപ്പെടുത്തിയാണു എം എൽ ഏമാരെ റിസോർട്ടിലേയ്ക്കു കൊണ്ടുപോയതെന്ന പരാതി പരിഗണിച്ചു കോടതി ഉത്തരവിട്ടതിനാലാണു പരിശോധന. രാവിലെ 6.30 നു തുടങ്ങിയ പരിശോധന 11.30 നാണു അവസാനിച്ചതു. നാലു ഗ്രൂപ്പുകളായി പിരിഞ്ഞു ഓരോരുത്തരേയും പ്രത്യേകം കണ്ടു അന്വേഷണം നടത്തുകയായിരുന്നു.

എല്ലാവരിൽ നിന്നും അവരവർക്കു പറയാനുള്ളതു എഴുതി വാങ്ങിയിട്ടുണ്ടെന്നു ഡി എസ് പി തമിൾശെൽവൻ പറഞ്ഞു. തങ്ങൾ സ്വമേധയാ വന്നതാണെന്നും മുഖ്യമന്ത്രി പനീർശെൽവത്തിന്റെ ആളുകളിൽ നിന്നും വധഭീഷണി ഉണ്ടെന്നും അവർ അറിയിച്ചു.

രണ്ടു എം എൽ ഏമാർ മാദ്ധ്യമങ്ങളുമായി സംസാരിക്കാൻ തയ്യാറായി. കലസപാക്കം വി പനീർശെൽവം, ചെയ്യാർ കെ മോഹൻ എന്നിവർ മാദ്ധ്യമങ്ങളുമായി സംസാരിച്ചു.

പനീർശെൽവം ചതിയനാണെന്നും അദ്ദേഹത്തിന്റെ മകൻ പാർട്ടിയുടെ പോസ്റ്ററുകൾ കീറിയിട്ടുണ്ടെന്നും അവർ ആരോപിച്ചു. തങ്ങളെ ആരും തട്ടിക്കൊണ്ടു വന്നതല്ലെന്നും പനീർശെൽവത്തിനെ ഡി എം കെ തട്ടിക്കൊണ്ടു പോയതാണെന്നും അവർ പറഞ്ഞു.

ഗവർണർ അനുവദിച്ചയുടൻ തന്നെ ചിന്നമ്മ പുതിയ സർക്കാരിനു രൂപം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.