കണ്ണൂരിൽ തടയണയിൽ വൃദ്ധൻ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

മുഖം തുണികൊണ്ടു മൂടിയ നിലയിൽ വെള്ളത്തിൽ കാണപ്പെട്ട മൃതദേഹത്തിന്റെ അരയിൽ കെട്ടിയിരുന്ന പ്ലാസ്റ്റിക് കയർ തടയണയുടെ കൈവരിയിൽ ബന്ധിച്ച നിലയിലായിരുന്നു.

കണ്ണൂരിൽ തടയണയിൽ വൃദ്ധൻ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

കണ്ണൂർ- കാസർഗോഡ് അതിർത്തി പ്രദേശത്തെ തലിച്ചാലം തടയണയിൽ ദുരൂഹമായ സാഹചര്യത്തിൽ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി. മുഖം തുണികൊണ്ടു മൂടിയ നിലയിൽ വെള്ളത്തിൽ കാണപ്പെട്ട മൃതദേഹത്തിന്റെ അരയിൽ കെട്ടിയിരുന്ന പ്ലാസ്റ്റിക് കയർ തടയണയുടെ കൈവരിയിൽ ബന്ധിച്ച നിലയിലായിരുന്നു. ചന്തേര പടിഞ്ഞാറേക്കരയിലെ കെവികെ കൃഷ്ണൻ നായരുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രാഥമിക തെളിവുകൾ പ്രകാരം കൊലപാതമാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. തുണികൊണ്ടു മുഖം മറച്ച നിലയിലായിരുന്നുവെങ്കിലും കണ്ണടയുടെ സ്ഥാനം തെറ്റിയിട്ടില്ല. മൂക്കിൽ നിന്നും രക്തം വന്ന പാടുണ്ട്. പോക്കറ്റിൽ നിന്നും പേഴ്‌സിനോടൊപ്പം പയ്യന്നൂരിലേക്കുള്ള ട്രെയിൻ ടിക്കറ്റും കണ്ടെത്തിയിട്ടുണ്ട്.

പയ്യന്നൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More >>