ഇന്ത്യയിലെ മതന്യൂനപക്ഷവും ദളിതരും പീഡിപ്പിക്കപ്പെടുന്നു: അമേരിക്കൻ സ്വതന്ത്ര അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്

“കോൺഗ്രസ്സ്, ബിജെപി സർക്കാരുകൾക്കു കീഴിൽ മതന്യൂനപക്ഷവും ദളിതരും വിവേചനവും ഹിംസയും നേരിടുന്നു. പ്രാപ്തിയില്ലാത്ത ക്രിമിനൽ ജസ്റ്റിസ് സിസ്റ്റവും ശക്തമായ നിയമത്തിന്റെ അഭാവവും നിലവിലുണ്ട്”

ഇന്ത്യയിലെ മതന്യൂനപക്ഷവും ദളിതരും പീഡിപ്പിക്കപ്പെടുന്നു: അമേരിക്കൻ സ്വതന്ത്ര അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്

ഇന്ത്യയിലെ ദളിതർക്കും മതന്യൂനപക്ഷങ്ങൾക്കുമെതിരെയുള്ള വിവേചനവും സാമൂഹികമായുള്ള ഒറ്റപ്പെടുത്തലും ദളിതർക്കെതിരെയുള്ള കുറ്റകൃത്യങ്ങളും 2014 നു ശേഷം വർദ്ധിച്ചിരിക്കുന്നെന്നു അമേരിക്കയിലെ സ്വതന്ത്ര അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. ഇന്ത്യയുമായുള്ള വാണിജ്യപരവും നയതന്ത്രപരവുമായ ഇടപെടലുകളിൽ ഈ വിഷയം ഉൾപ്പെടുത്തണമെന്നു അമേരിക്കൻ സർക്കാരിനോടു അവർ ആവശ്യപ്പെട്ടു.

“കോൺഗ്രസ്സ്, ബിജെപി സർക്കാരുകൾക്കു കീഴിൽ മതന്യൂനപക്ഷവും ദളിതരും വിവേചനവും ഹിംസയും നേരിടുന്നു. പ്രാപ്തിയില്ലാത്ത ക്രിമിനൽ ജസ്റ്റിസ് സിസ്റ്റവും ശക്തമായ നിയമത്തിന്റെ അഭാവവും നിലവിലുണ്ട്” റിപ്പോർട്ട് വ്യക്തമാക്കുന്നു. 2014ന് ശേഷം കുറ്റകൃത്യങ്ങൾ വർദ്ധിച്ചതായാണ് റിപ്പോർട്ട്.


മതസ്വാതന്ത്ര്യവും മനുഷ്യാവകാശവും ഇന്ത്യയുമായുള്ള വാണിജ്യ, നയതന്ത്ര ബന്ധങ്ങളിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശിക്കുന്നു. മതപരമായി വൈവിദ്ധ്യമുള്ള സമൂഹമാണു ഇന്ത്യയിലുള്ളത്. ഭരണഘടന എല്ലാ പൗരന്മാർക്കും ജാതിമതഭേദമന്യേ തുല്യാവകാശം നൽകുകയും മതത്തിന്റെ പേരിലുള്ള വിവേചനം നിരോധിക്കുകയും ചെയ്തിരിക്കുന്നു. പക്ഷേ, വാസ്തവം വളരെ വ്യത്യസ്തമാണ്. ഇന്ത്യയുടെ ബഹുസ്വരത ഭീഷണി നേരിടുകയാണ്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയുടെ ചില ഭാഗങ്ങളിൽ മതസ്വാതന്ത്ര്യം നിഷേധിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിയമവും ഭരണഘടനയും മനുഷ്യാവകാശവും സംരക്ഷിക്കാനായി ശ്രമിക്കേണ്ടതുണ്ട്.

ഇന്ത്യയിലെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പലപ്പോഴും വിമുഖരാണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. കോൺഗ്രസ്സ്, ബിജെപി ഭരണകാലത്താണ് ഇത്തരം സംഭവങ്ങൾ അധികമായിട്ടുള്ളത്.

അമേരിക്കൻ പൗരന്മാരിൽ നിന്നും പണം വാങ്ങി ഇന്ത്യയിൽ വെറുപ്പു പ്രചരിപ്പിക്കുന്ന ഹിന്ദുത്വ സംഘടനകളെ തിരിച്ചറിയണമെന്നും അത്തരക്കാർ അമേരിക്കയിൽ പ്രവർത്തിക്കുന്നതിൽ നിരോധിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.