16കാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്തുകൊന്ന സംഭവം: ഹിന്ദു മുന്നണി നേതാവിനെതിരേ ഗുണ്ടാ നിയമപ്രകാരവും കേസെടുക്കും

ഡിസംബര്‍ 27നാണ് നാലംഗ സംഘം നന്ദിനിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. വണ്യാര്‍ സമുദായത്തില്‍പ്പെട്ട മണികണ്ഠന്‍ നന്ദിനിയുമായി അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ഭ്രൂണം നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ് മരണകാരണമായത്.

16കാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്തുകൊന്ന സംഭവം: ഹിന്ദു മുന്നണി നേതാവിനെതിരേ ഗുണ്ടാ നിയമപ്രകാരവും  കേസെടുക്കും

തമിഴ്‌നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കി കൊന്ന സംഭവത്തില്‍ ഹിന്ദു മുന്നണി നേതാവിനെതിരെ ഗുണ്ടാ നിയമപ്രകാരവും കേസെടുക്കും. അരിയലൂര്‍ സ്വദേശിനി നന്ദിനി (16) കൂട്ട ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലാണ് ഹിന്ദു മുന്നണി യൂണിയന്‍ സെക്രട്ടറി മണികണ്ഠനെതിരേ ഗുണ്ടാ നിയമപ്രകാരവും പോലീസ് കേസെടുക്കാനൊരുങ്ങുന്നത്.

ഡിസംബര്‍ 27നാണ് നാലംഗ സംഘം നന്ദിനിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. വണ്യാര്‍ സമുദായത്തില്‍പ്പെട്ട മണികണ്ഠന്‍ നന്ദിനിയുമായി അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ താന്‍ ഗര്‍ഭിണിയായപ്പോള്‍ വിവാഹം കഴിക്കാന്‍ നന്ദിനി മണികണ്ഠനോട് ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹത്തിന് തയ്യാറാകാതിരുന്ന ഇയാള്‍ പെണ്‍കുട്ടിയോട് ഗര്‍ഭചിദ്രം നടത്താന്‍ ആവശ്യപ്പെട്ടു.


ഈ ആവശ്യം നിരസിച്ച് വിവാഹം കഴിക്കാന്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടതോടെയാണ് മണികണ്ഠന്റെ നേതൃത്വത്തില്‍ ഒരു സംഘം നന്ദിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബര്‍ 26നാണ് സംഘം യുവതിയെ തട്ടിക്കൊണ്ടു പോയത്. തൊട്ടടുത്ത ദിവസം മണികണ്ഠനും മൂന്ന് സുഹൃത്തുക്കളും കൂടി നന്ദിനിയെ കൂട്ട ബലാല്‍സംഗം ചെയ്തു.

ഇതിനിടെ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ഭ്രൂണത്തെ നീക്കം ചെയ്യാന്‍ മണികണ്ഠന്‍ ശ്രമിച്ചതോടെ അമിത രക്തസ്രാവമുണ്ടായാണ് നന്ദിനി മരിച്ചത്. പെണ്‍കുട്ടി മരിച്ചതോടെ സംഘം മൃതദേഹം കീഴമാലിഗി എന്ന ഗ്രാമത്തില്‍ കുഴിച്ചിട്ടു. 11 ദിവസത്തിനു ശേഷം മൃതദേഹം പോലീസ് കണ്ടെടുത്തതോടെയാണു സംഭവം പുറംലോകം അറിയുന്നത്.

ജനുവരി 14ന് മണികണ്ഠന്‍ അറസ്റ്റിലായി. കൂട്ടുപ്രതികളായ തിരുമുരുകന്‍, മണിവര്‍ണന്‍, വെട്രിവേലന്‍ മണികണ്ഠന്‍ എന്നിവരെ തൊട്ടടുത്ത ദിവസം അറസ്റ്റുചെയ്തു. അരിയാലൂര്‍ ജില്ലാ കളക്ടറാണ് മണികണ്ഠനെ ഗുണ്ടാ നിയമപ്രകാരവും കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. ഈ വകുപ്പ് ചുമത്തിയാല്‍ ഇയാള്‍ക്ക് ഒരു വര്‍ഷത്തേക്ക് ജാമ്യം ലഭിക്കില്ല.