റിസോർട്ടിൽ നിന്ന് ജയിലിലേയ്ക്ക്; ഇനി മൂന്നുവർഷവും ആറു മാസവും ചിന്നമ്മയ്ക്കു കാരാഗ്രഹം

കേസിൽ ജീവിച്ചിരിക്കുന്ന മൂന്നു പ്രതികളും ഇന്നു തന്നെ വിചാരണക്കോടതിയിൽ കീഴടങ്ങേണ്ടി വരും. കീഴടങ്ങിയില്ലെങ്കിൽ അടുത്ത ദിവസം അവരെ പോലീസിന് അറസ്റ്റു ചെയ്യേണ്ടി വരും.

റിസോർട്ടിൽ നിന്ന് ജയിലിലേയ്ക്ക്; ഇനി മൂന്നുവർഷവും ആറു മാസവും ചിന്നമ്മയ്ക്കു കാരാഗ്രഹം

കൂവത്തൂരിലെ റിസോർട്ടിൽ നിന്ന് വി കെ ശശികല പോകുന്നത് ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലേയ്ക്ക്. നാലുവർഷത്തെ തടവിൽ ബാക്കിയുളള മൂന്നു വർഷവും ആറുമാസവും ചിന്നമ്മ കാരാഗ്രഹത്തിൽ കഴിയേണ്ടി വരും. രണ്ടു വർഷം മുമ്പ് അവർ ആറു മാസത്തോളം തടവുശിക്ഷ അനുഭവിച്ചിരുന്നു.

മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്ക് വിവിഐപി സെല്ലിലെ 23-ാം നമ്പർ മുറി ലഭിച്ചെങ്കിലും ശശികലയ്ക്കും ഇളവരശിയ്ക്കും സാധാരണ മുറിയാണ് ലഭിച്ചത്. ഒരു സോഫ്റ്റ് വെയർ എഞ്ചിനീയറെ കൊലപ്പെടുത്തിയ കേസിൽ തടവുശിക്ഷയനുഭവിച്ച ശുഭ എന്ന തടവുകാരിയുടെ മുറിയിലാണ് ഇരുവരെയും അടച്ചത്. 7403, 7404 എന്നീ നമ്പർ പ്രതികൾ.

കേസിൽ ജീവിച്ചിരിക്കുന്ന മൂന്നു പ്രതികളും ഇന്നു തന്നെ വിചാരണക്കോടതിയിൽ കീഴടങ്ങേണ്ടി വരും. കീഴടങ്ങിയില്ലെങ്കിൽ അടുത്ത ദിവസം അവരെ പോലീസിന് അറസ്റ്റു ചെയ്യേണ്ടി വരും.