ആക്രമണത്തിന് പിന്നിലെ ക്രിമിനൽ ഗൂഡാലോചന പുറത്തു കൊണ്ടുവരണം: മഞ്ജു വാര്യർ

ആക്രമിക്കപ്പെട്ട പെണ്‍കുട്ടി പ്രതിരോധത്തിന്റെ പ്രതീകം എന്ന് മഞ്ജു വാര്യർ വികാരാധീനയായി പറഞ്ഞു

ആക്രമണത്തിന് പിന്നിലെ ക്രിമിനൽ ഗൂഡാലോചന പുറത്തു കൊണ്ടുവരണം: മഞ്ജു വാര്യർ

നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ ക്രിമിനൽ ഗൂഡാലോചന പുറത്തു കൊണ്ടുവരണമെന്ന് മഞ്ജു വാര്യർ. കൊച്ചിയിൽ സിനിമാ ലോകം സംഘടിപ്പിച്ച ഐക്യദാർഡ്യത്തിൽ സംസാരിക്കുകയായിരുന്നു അവർ.

സ്ത്രീ പുരുഷന് കുടുംബത്തിൽ നൽകുന്ന ബഹുമാനം തിരിച്ചു കിട്ടാനുള്ള അർഹത അവൾക്കുണ്ട്. ആ കുട്ടി പ്രതിരോധത്തിന്റെ പ്രതീകമാണ്. ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ച രീതി അഭിനന്ദനാർഹമാണ്. അവളെയോർത്ത് അഭിമാനം തോന്നുന്നു.

എല്ലാ സഹ പ്രവർത്തകരെയും കുറ്റവാളികളുടെ ഗണത്തിൽ പെടുത്തുന്നില്ല. വൈകിയും സുരക്ഷിതത്വത്തോടെ വീട്ടിലെത്തിക്കുന്ന ഒരു പാട് ഡ്രൈവർമാരുണ്ട്. ഇത്തരം സംഭവങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പ്രതിരോധ കവചം തീർക്കണം. ഇനിയൊരു പെൺകുട്ടിക്കും ഇത്തരമൊരു അവസ്ഥയുണ്ടാകരുത്. ഇതൊരു പ്രഖ്യാപനമായി ഇവിടെ മുഴങ്ങണമെന്നും മഞ്ജു വികാരാധീനയായി പറഞ്ഞു.

(ചിത്രങ്ങള്‍: പ്രതീഷ് രമ)