നാടകത്തെച്ചൊല്ലി വടകര സിപിഐഎമ്മില്‍ പൊട്ടലും ചീറ്റലും; പാര്‍ട്ടി വിലക്ക് മറികടന്നും നാടകം കാണാന്‍ പ്രവര്‍ത്തകരുടെ ഒഴുക്ക്

ജനുവരി 17ന് സിപിഐഎം എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ പി കുഞ്ഞഹമ്മദ് കുട്ടി, വി പി കുഞ്ഞികൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗം കെ കെ ലതിക എന്നിവര്‍ പങ്കെടുത്ത ഏരിയാ കമ്മിറ്റി യോഗത്തിലാണ് നാടകവുമായി സഹകരിക്കരുതെന്ന തീരുമാനമെടുത്തത്. ഇത് സര്‍ക്കുലറായി പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് നല്‍കുകയായിരുന്നു. എന്നാല്‍ ജില്ലാ സെക്രട്ടറിയേറ്റ് അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്നും പ്രാദേശികതലത്തില്‍ പ്രശ്‌നങ്ങളുണ്ടോയെന്നറിയില്ലെന്നും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ നാരദ ന്യൂസിനോട് പറഞ്ഞു.

നാടകത്തെച്ചൊല്ലി വടകര സിപിഐഎമ്മില്‍ പൊട്ടലും ചീറ്റലും; പാര്‍ട്ടി വിലക്ക് മറികടന്നും നാടകം കാണാന്‍ പ്രവര്‍ത്തകരുടെ ഒഴുക്ക്

നാദാപുരം പുറമേരിയില്‍ എസ്എഫ്ഐ മുന്‍ കേന്ദ്രകമ്മിറ്റി അംഗം കെ എസ് ബിമലിന്റെ സ്മരണയ്ക്കായി പണിയുന്ന സാംസ്‌കാരിക ഗ്രാമത്തിന്റെ ധനശേഖരണാര്‍ഥമുള്ള നാടകം കാണുന്നതില്‍നിന്ന് സിപിഐഎം വിലക്ക് മറികടന്നും അണികളുടെ ഒഴുക്ക്. സാഹിത്യകാരന്‍ എന്‍ പ്രഭാകരന്റെ 'തീയ്യൂര്‍ രേഖകള്‍' എന്ന നോവല്‍ ആസ്പദമാക്കിയുള്ള നാടകത്തിനാണ് സിപിഐഎം വിലക്കേര്‍പ്പെടുത്തിയത്. നാടകത്തിനു പോകരുതെന്ന് കാണിച്ച് സര്‍ക്കുലര്‍ ഇറക്കിയും ഫോണിലൂടെ വിളിച്ചുമാണ് സിപിഐഎം പ്രവര്‍ത്തകര്‍ അണികളെ വിലക്കിയത്. എന്നാല്‍ രണ്ട് ദിവസങ്ങളിലെ പ്രദര്‍ശനങ്ങളിലും വലിയ തോതില്‍ ജനപിന്തുണ ലഭിച്ചതായി സംഘാടകര്‍ അവകാശപ്പെട്ടു.

പുറമേരി സ്‌കൂള്‍ ഗ്രൗണ്ടിലിലെ പ്രത്യേക വേദിയിലാണ് നാടകം നടക്കുന്നത്. ടി പി ചന്ദ്രശേഖരന്റെ വധത്തിനു ശേഷമാണ് സിപിഐഎം നേതൃത്വത്തോട് വിയോജിച്ച ബിമലിന്റെ നേതൃത്വത്തില്‍ ജനാധിപത്യ സംരക്ഷണ വേദി എന്ന കൂട്ടായ്മ രൂപപ്പെട്ടത്. 2015ല്‍ ശ്വാസകോശാര്‍ബുദം ബാധിച്ച് മരണമടഞ്ഞ ബിമലിന്റെ ഓർമ്മയ്ക്കായാണ് ജനാധിപത്യ സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ  സാംസ്‌കാരിക ഗ്രാമം നിര്‍മ്മിക്കുന്നത്.

ജനുവരി 17ന് സിപിഐഎം എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ പി കുഞ്ഞഹമ്മദ് കുട്ടി, വി പി കുഞ്ഞികൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗം കെ കെ ലതിക എന്നിവര്‍ പങ്കെടുത്ത ഏരിയാ കമ്മിറ്റി യോഗത്തിലാണ് നാടകവുമായി സഹകരിക്കരുതെന്ന തീരുമാനമെടുത്തത്. ഇത് സര്‍ക്കുലറായി പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് നല്‍കുകയായിരുന്നു. എന്നാല്‍ ജില്ലാ സെക്രട്ടറിയേറ്റ് അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്നും പ്രാദേശികതലത്തില്‍ പ്രശ്‌നങ്ങളുണ്ടോയെന്നറിയില്ലെന്നും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ നാരദ ന്യൂസിനോട് പറഞ്ഞു.

ഒരു സാങ്കല്പിക ആത്മഹത്യാ ഗ്രാമത്തെ അടിസ്ഥാനമാക്കി കേരളത്തിന്റെ നൂറു വര്‍ഷത്തെ ചരിത്രത്തെ അടയാളപ്പെടുത്തുന്നതാണ് നോവലാണ് 'തീയ്യൂര്‍ രേഖകള്‍'. ആയിരം പേര്‍ക്ക് ഇരിക്കാവുന്നതാണ് പുറമേരി സ്‌കൂള്‍ ഗ്രൗണ്ടിലൊരുക്കിയ നാടകവേദി. സിപിഐഎമ്മിന്റെ വിലക്ക് ഉണ്ടായിട്ടും ഓരോദിവസവും ആയിരത്തോളം പേര്‍ കാണാനെത്തുന്നു.

സിപിഐഎം സര്‍ക്കുലറിന്റെ പതിനഞ്ചാമത്തെ വരിയിലാണ് കെഎസ് ബിമലിന്റെ പേരില്‍ നടത്തുന്ന പരിപാടികളില്‍ സഹകരിക്കേണ്ടതില്ല എന്ന് പാര്‍ട്ടി തീരുമാനിച്ചു എന്നത് വ്യക്തമാക്കുന്നത്. നാടകം നടത്തി തുക സമാഹരിച്ച് ബിമലിന്റെ ഓര്‍മ്മയ്ക്ക് എടച്ചേരിയില്‍ സാംസ്‌കാരിക ഗ്രാമം പണിയാനാണ് ബിമലിന്റെ സുഹൃത്തുക്കളുടെ തീരുമാനം. ബിമല്‍ അവസാനകാലത്ത് സിപിഐഎമ്മുമായി അകലം പാലിച്ചതാണ് അദ്ദേഹവുമായി ബന്ധപ്പെട്ട പരിപാടികളില്‍ നിന്ന് പാര്‍ട്ടി പിന്തിരിയാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Read More >>