ലീഗ് വനിതാ നേതാവിനെതിരെ വാട്‍സ്ആപ്പിൽ അപവാദപ്രചരണം; സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റിന്റെ ഭാര്യകൂടിയായ വനിതാ പഞ്ചായത്തംഗത്തിന് നേരെ അപകീർത്തികരമായ സന്ദേശം പ്രചരിപ്പിച്ചു എന്ന കേസിലാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ലീഗ് വനിതാ നേതാവിനെതിരെ വാട്‍സ്ആപ്പിൽ അപവാദപ്രചരണം; സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

കാസർഗോഡ് മുളിയാർ ഗ്രാമപഞ്ചായത്ത് അംഗവും ലീഗ് വനിതാ നേതാവുമായ അനീസ മല്ലത്തിനെതിരെ വാട്‍സ്ആപ്പ് ഗ്രൂപ്പുകളിൽ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മുണ്ടപ്പള്ളം മുഹമ്മദലിയെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദലിയെക്കൂടാതെ ചാൽക്കര സിദ്ദിക്കിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

യൂത്ത് ലീഗ് ജില്ലാ വൈസ്പ്രസിഡന്റ് മൻസൂർ മല്ലത്തിന്റെ ഭാര്യയാണ് അനീസ മല്ലത്ത്. വാട്‍സ്ആപ്പ് ഗ്രൂപ്പുകളിൽ അപവാദകരമായ സന്ദേശം പ്രചരിക്കുന്നു എന്ന് കാട്ടി അനീസ ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നൽകിയത്. സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആദൂർ പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തു.

Read More >>