ലോ അക്കാദമി: മുഖ്യമന്ത്രി ചർച്ചയ്ക്കു വിളിക്കണമെന്ന നിർദ്ദേശം കോടിയേരി തളളി; എങ്ങനെയും സമരം തീർക്കാൻ സിപിഐയുടെ നെട്ടോട്ടം

മുഖ്യമന്ത്രി ചർച്ചയ്ക്കു വിളിച്ചാൽ സമരത്തിൽ നിന്ന് പിന്മാറാമെന്ന നിർദ്ദേശവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സമീപിച്ചിരുന്നു. ഈ പ്രശ്നത്തിൽ മുഖ്യമന്ത്രി ചർച്ചയ്ക്കു വിളിക്കുന്ന പ്രശ്നമേയില്ലെന്ന് കോടിയേരി തീർത്തു പറഞ്ഞു. തുടർന്നാണ് വിദ്യാഭ്യാസമന്ത്രിയുമായി രണ്ടാം വട്ട ചർച്ചയ്ക്ക് അവസരമുണ്ടാക്കിയാൽ സമരം അവസാനിപ്പിക്കാമെന്ന നിർദ്ദേശം സിപിഐ മുന്നോട്ടു വെച്ചത്.

ലോ അക്കാദമി: മുഖ്യമന്ത്രി ചർച്ചയ്ക്കു വിളിക്കണമെന്ന നിർദ്ദേശം കോടിയേരി തളളി; എങ്ങനെയും സമരം തീർക്കാൻ സിപിഐയുടെ നെട്ടോട്ടം

മുഖ്യമന്ത്രി പിണറായി വിജയൻ ബഹറിനിലേയ്ക്കു പോകുന്നതിനു മുമ്പ് എങ്ങനെയും സമരം തീർക്കാൻ സിപിഐ നേതാക്കളുടെ നെട്ടോട്ടം. വിദ്യാഭ്യാസമന്ത്രി രണ്ടാംവട്ടം ചർച്ചയ്ക്കു ക്ഷണിച്ചാൽ സമരം തീർക്കാമെന്ന നിലപാടിലാണ് പാർടി.

മുഖ്യമന്ത്രി ചർച്ചയ്ക്കു വിളിച്ചാൽ സമരത്തിൽ നിന്ന് പിന്മാറാമെന്ന നിർദ്ദേശവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ  സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സമീപിച്ചിരുന്നു. ഈ പ്രശ്നത്തിൽ മുഖ്യമന്ത്രി ചർച്ചയ്ക്കു വിളിക്കുന്ന പ്രശ്നമേയില്ലെന്ന് കോടിയേരി തീർത്തു പറഞ്ഞു. തുടർന്നാണ് വിദ്യാഭ്യാസമന്ത്രിയുമായി രണ്ടാം വട്ട ചർച്ചയ്ക്ക് അവസരമുണ്ടാക്കിയാൽ സമരം അവസാനിപ്പിക്കാമെന്ന നിർദ്ദേശം സിപിഐ മുന്നോട്ടു വെച്ചത്. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തുന്ന ചർച്ചയിൽ സമരം പിൻവലിക്കും.


വിദ്യാഭ്യാസമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽത്തന്നെ സമരം ഒത്തുതീർക്കാൻ കെഎസ് യു, എബിവിപി പ്രതിനിധികൾ തയ്യാറായിരുന്നു. എന്നാൽ എഐഎസ്എഫ് പ്രതിനിധിയുടെ മർക്കടമുഷ്ടി കാരണമാണ് ചർച്ച വിഫലമായത്. വിദ്യാഭ്യാസമന്ത്രിയെ കുതിരവട്ടം പപ്പുവിനോട് ഉപമിച്ച ധാർഷ്ട്യം കലർന്ന പെരുമാറ്റം അതിരു കടന്നുവെന്ന ചിന്ത ഇപ്പോൾ സിപിഐ നേതാക്കൾക്കു തന്നെയുണ്ട്.

എന്നാൽ എസ്എഫ്ഐ പ്രതിനിധിയാണ് ചർച്ച അലങ്കോലമാക്കിയത് എന്നാരോപിച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പരസ്യപ്രസ്താവനയുമായി രംഗത്തുവന്നതോടെയാണ് സിപിഐഎം നിലപാടു കടുപ്പിച്ചത്. വിദ്യാഭ്യാസമന്ത്രി നൽകിയ ഉറപ്പിനപ്പുറം ഒന്നും സാധ്യമല്ലെന്ന നിലപാട് അവർ കർക്കശമാക്കി.

അതിനിടെയാണ് പിണറായി വിജയന്റെ ബഹറിൻ സന്ദർശനം. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയ്ക്ക് മുഖ്യമന്ത്രി കേരളം വിടും. ഈ മാസം പന്ത്രണ്ടിനാണ് മടങ്ങിവരുന്നത്. അതുകൊണ്ടാണ് ഉച്ചയ്ക്കു മുമ്പ് സമരം തീർക്കാൻ മുഖ്യമന്ത്രി ചർച്ചയ്ക്കു വിളിക്കണമെന്ന നിർദ്ദേശവുമായി സിപിഐ നേതാക്കൾ സിപിഐഎം സംസ്ഥാന സെക്രട്ടറിയെ സമീപിച്ചത്.

ഈ നിർദ്ദേശം തളളിയതോടെ സിപിഐ നേതൃത്വം വെട്ടിലായി. വിദ്യാഭ്യാസമന്ത്രി രണ്ടാമതു ചർച്ചയ്ക്കു വിളിച്ചാൽ സമരം തീർക്കാമെന്ന നിർദ്ദേശമെങ്കിലും അംഗീകരിക്കണമെന്ന യാചനയ്ക്കു ഒടുവിൽ സിപിഐഎം വഴങ്ങി. മുഖ്യമന്ത്രിയുടെ യാത്രയ്ക്കു മുമ്പ് വിദ്യാഭ്യാസമന്ത്രി സമരക്കാരെ ചർച്ചയ്ക്കു വിളിക്കും. പുതിയ വ്യവസ്ഥകളൊന്നുമില്ലാതെ സമരം പിൻവലിക്കും.

Read More >>