ത്രേതായുഗത്തില്‍ വിമാനമുണ്ടായിരുന്നു; ശ്രീരാമന്റെ കാലത്തെ ആയുധങ്ങള്‍ ഇന്നത്തെ ടെ്കനോളജിയുടെ അടിസ്ഥാനം: പന്ന്യന്‍ രവീന്ദ്രന്റെ തുറന്നു പറച്ചില്‍

'ശ്രീരാമന്റെ കാലഘട്ടം ത്രേതായുഗമാണ്. ആ ത്രേതായുഗത്തില്‍ വിമാനമുണ്ടായിരുന്നു. നമ്മളെല്ലാം തുടങ്ങുന്നത് ഇന്നലെ ഇന്ന് നാളെ എന്നാണ്. ഇന്നലെയുടെ പൈതൃകമുണ്ട്. ആ പൈതൃകമാണ് നമ്മളെല്ലാം'- പന്ന്യന്‍ രവീന്ദ്രന്‍ രാഹുൽ ഈശ്വറിനോട്

ത്രേതായുഗത്തില്‍ വിമാനമുണ്ടായിരുന്നു; ശ്രീരാമന്റെ കാലത്തെ ആയുധങ്ങള്‍ ഇന്നത്തെ ടെ്കനോളജിയുടെ അടിസ്ഥാനം: പന്ന്യന്‍ രവീന്ദ്രന്റെ തുറന്നു പറച്ചില്‍

രാമായണത്തിലെ ശ്രീരാമന്റെ കാലത്ത് വിമാനമുണ്ടായിരുന്നതായി മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.  എസിവി ചാനലില്‍ രാഹുല്‍ ഈശ്വറുമായി നടത്തിയ അഭിമുഖത്തിലാണ് ആർഷ ഭാരത സംസ്ക്കാരത്തെക്കുറിച്ച് സംഘപരിവാർ വാദങ്ങൾ പന്ന്യൻ രവീന്ദ്രൻ അപ്പടി ഏറ്റു പറയുന്നത്. സിപിഐ നേതാവിനെ പരിഹസിച്ചുകൊണ്ട് ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ത്രേതായുഗത്തില്‍ വിമാനമുണ്ടായിരുന്നതായും അന്ന് ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെയും അതുപോലുള്ള കണ്ടുപിടുത്തങ്ങളുടെയും മുന്നോട്ടുള്ള വളര്‍ച്ചയാണ് ഇപ്പോഴുള്ള ടെക്‌നോളജിയെന്നും പന്ന്യന്‍ വാദിക്കുന്നു.


[video width="318" height="238" mp4="http://ml.naradanews.com/wp-content/uploads/2017/02/Panniyan.mp4"][/video]

'ശ്രീരാമന്റെ കാലഘട്ടം ത്രേതായുഗമാണ്. ആ ത്രേതായുഗത്തില്‍ വിമാനമുണ്ടായിരുന്നു. നമ്മളെല്ലാം തുടങ്ങുന്നത് ഇന്നലെ ഇന്ന് നാളെ എന്നാണ്. ഇന്നലെയുടെ പൈതൃകമുണ്ട്. ആ പൈതൃകമാണ് നമ്മളെല്ലാം'- പന്ന്യന്‍ രവീന്ദ്രന്‍ പ്രസ്തുത വീഡിയോയില്‍ പറയുന്നു.

വീഡിയോയില്‍ അന്നത്തെ യുദ്ധത്തില്‍ ഉപയോഗിച്ചിരിക്കുന്ന അസ്ത്രങ്ങളുടെ മേന്മകളെയും പന്ന്യന്‍ പ്രശംസിക്കുന്നു. അഗ്നികൊണ്ടുള്ള അസ്ത്രം എതിരാളിക്ക് അയക്കുമ്പോള്‍ തിരിച്ചു ജലാസ്ത്രം കൊണ്ട് അവര്‍ അതിനെ നേരിടുന്നു. അതെല്ലാം തന്നെ കണിശതയോടെയുള്ള തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുപാടുകാലം ചെലവഴിച്ചുണ്ടാക്കിയ കണ്ടുപിടുത്തങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ആ കണ്ടുപടുത്തങ്ങളുടെ മുന്നോട്ടുള്ള വളര്‍ച്ചയാണ് ഇപ്പോഴത്തെ ടെക്‌നോളജിയെന്നാണ് വാദം.

ഐതിഹ്യങ്ങൾ സംബന്ധിച്ച സംഘപരിവാറിന്റെ വാദങ്ങൾ പന്ന്യൻ രവീന്ദ്രനെപ്പോലൊരു കമ്മ്യൂണിസ്റ്റ് നേതാവ് ഏറ്റുപാടുന്നത് സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്.  ലോ അക്കാദമി വിഷയത്തില്‍ സിപിഐയുടെ ബിജെപി അനുകൂല നിലപാടുകളിൽ പുതുമയില്ല എന്ന വാദമുയർത്തി സിപിഐ എം അനുഭാവികളും ഈ വീഡിയോ ഷെയർ ചെയ്യുന്നു.