വിനായകനും മണികണ്ഠനും രജിഷയും ഇന്ദ്രൻസും ഉള്‍പ്പെടെയുള്ളവര്‍ ഏറ്റവുവാങ്ങി, ജനഹൃദയങ്ങളുടെ കൈയൊപ്പു പതിഞ്ഞ പുരസ്‌കാരങ്ങള്‍

മികച്ച നടനുള്ള പുരസ്‌കാരം കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകനു ലഭിച്ചു. അനുരാഗ കരിക്കിന്‍ വെള്ളത്തിലെ അഭിനയത്തിനു രജീഷ വിജയനും കലിയിലെ അഭിനയത്തിനു സായ് പല്ലവിയുമാണ് മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത്.

വിനായകനും മണികണ്ഠനും രജിഷയും ഇന്ദ്രൻസും ഉള്‍പ്പെടെയുള്ളവര്‍ ഏറ്റവുവാങ്ങി, ജനഹൃദയങ്ങളുടെ കൈയൊപ്പു പതിഞ്ഞ പുരസ്‌കാരങ്ങള്‍

സിനിമാ പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡീസൊ ക്ലബ്ബിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ സമ്മാനിച്ചു. ഓരോ വര്‍ഷത്തെയും മികച്ച സിനിമകളെയും പ്രകടനങ്ങളെയും സത്യസന്ധമായി വിലയിരുത്തുന്നതില്‍ പ്രധാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പരാജയപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യം നിലനില്‍മക്കയാണ് ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡീസൊ ക്ലബ്ബ് രംഗത്തെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെയും ചാനലുകളുടെയും അവാര്‍ഡ് നിര്‍ണ്ണയങ്ങള്‍ ചില തൃപ്തിപ്പെടുത്തലുകള്‍ മാത്രമായി മാറുമ്പോള്‍ പ്രേക്ഷകന്റെ മനസ്സറിഞ്ഞു സിനിമാ പാരഡീസോ ഈ രംഗത്തേക്കിറങ്ങുകയായിരുന്നു. കടവന്ത്രയിലെ കൊച്ചിന്‍ പാലസില്‍ ഇന്നു നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിലാണ്പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.


സിനിമാ പാരഡീസോ ഗ്രൂപ്പ് നടത്തിയ പുരസ്‌കാര നിര്‍ണ്ണയത്തില്‍ മഹേഷിന്റെ പ്രതികാരമാണ് 2016ലെ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. ചിത്രത്തിനായി നിര്‍മ്മാതാവ് ആഷിക് അബു പുര്‌സകാരം ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള സിപിസി സിനി അവാര്‍ഡ് മഹേഷിന്റെ പ്രതികാരം ഒരുക്കിയ ദിലീഷ് പോത്തന്‍ സ്വീകരിച്ചു.

മികച്ച നടനുള്ള പുരസ്‌കാരം കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകനു ലഭിച്ചു. അനുരാഗ കരിക്കിന്‍ വെള്ളത്തിലെ അഭിനയത്തിനു രജീഷ വിജയനും കലിയിലെ അഭിനയത്തിനു സായ് പല്ലവിയുമാണ് മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത്.

മഹേഷിന്റെ പ്രതികാരത്തിനുതിരക്കഥയെഴുതിയ ശ്യാം പുഷ്‌കരന്‍ മികച്ച തിരക്കഥാകൃത്തായപ്പോള്‍ പ്രസ്തുത ചിത്രത്തിനു തന്നെ സംഗീതം നല്‍കിയ ബിജിപാല്‍ ബിജിബാല്‍ മികച്ച സംഗീതസംവിധായകനുള്ള അവാര്‍ഡ് സ്വന്തമാക്കി.

ആക്ഷന്‍ ഹീറോ ബിജു, ഗപ്പി എന്നിവയിലെ അഭിനയത്തിനു രോഹിണി മികച്ച സഹനടിയായും കമ്മാട്ടിപ്പാടത്തിീലെ അഭിനയത്തിനു മണികണ്ഠന്‍ ആര്‍ ആചാരി മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഛായാഗ്രഹകനായി ഷൈജു ഖാലിദ് (മഹേഷിന്റെ പ്രതികാരം) തെരഞ്ഞെടുക്കപ്പെട്ടു.

സിനിമാ പാരഡീസോ സ്പെഷ്യല്‍ ഹോണററി അവാര്‍ഡിന് അര്‍ഹനായത് ഇന്ദ്രന്‍സാണ്. പ്രേക്ഷക വോട്ടെടുപ്പിന് പുറമേ പന്ത്രണ്ടംഗ ജൂറിയും ചേര്‍ന്നാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.