ജയിലിലെ ഗോപൂജ: ജയിലുകളെ കാവിവത്ക്കരിക്കാനുള്ള ആര്‍എസ്എസ് നീക്കത്തിന് ജയിലധികാരികള്‍ വഴങ്ങുന്നു: ജയില്‍ സൂപ്രണ്ടിനെതിരെ നടപടി വേണമെന്ന് വി എസ്

കാസര്‍ഗോഡ് ചീമേനിയിലെ തുറന്ന ജയിലില്‍ ജയില്‍ സൂപ്രണ്ടിന്റെ ഒത്താശയോടെ സംഘപരിവാര്‍ ഗോപൂജ നടത്തിയത് കഴിഞ്ഞ ദിവസം നാരദാന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു കൂട്ടു നിന്ന ജയില്‍ സൂപ്രണ്ടിനെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ജയിലിലെ ഗോപൂജ: ജയിലുകളെ കാവിവത്ക്കരിക്കാനുള്ള ആര്‍എസ്എസ് നീക്കത്തിന് ജയിലധികാരികള്‍ വഴങ്ങുന്നു: ജയില്‍ സൂപ്രണ്ടിനെതിരെ നടപടി വേണമെന്ന് വി എസ്

കാസര്‍ഗോഡ് തുറന്ന ജയിലില്‍ ' ഗോമാതാ പൂജ' നടത്തി അന്ധവിശ്വാസം പ്രചരിപ്പിക്കാന്‍ കൂട്ടുനിന്ന ജയില്‍ സൂപ്രണ്ടിനെതിരെ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്ന് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വ്യാജ സന്യാസി എന്ന ആരോപണത്തിന് വിധേയനായ ആര്‍എസ്എസ്സുകാരായ തടവുകാര്‍ ഉള്‍പ്പെടെ ചേര്‍ന്ന് ജയിലില്‍ ഇത്തരം ഒരു പൂജ നടത്തിയതിന്റെ ദൃശ്യങ്ങളും വിവരങ്ങളുമാണ് പുറത്ത് വന്നിട്ടുള്ളത്. ജയില്‍ സൂുപ്രണ്ട് എ ജി സുരേഷ്, ജോയിന്റ് സൂപ്രണ്ട് കെ വി ജഗദീശന്‍ എന്നിവരുടെ ഒത്താശയോടെ ജയിലില്‍ ഗോപൂജ നടത്തിയതിന്റെ ദൃശ്യങ്ങളടക്കം നാരദാന്യൂസ് ഇന്നലെ പുറത്ത് വിട്ടിരുന്നു.


രാഷ്ട്രീയ തടവുകാരായി കഴിയുന്ന ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണു ഗോപൂജ നടത്തിയത്. വ്യാജ സന്ന്യാസി എന്ന ആരോപണത്തിനു വിധേയനായ ഒരാളുടെ കാര്‍മ്മികത്വത്തില്‍ പൂജ നടത്തിയതിന്റെ ദൃശ്യങ്ങളും വിവരങ്ങളുമാണു പുറത്തു വന്നിട്ടുള്ളതെന്ന് വി എസ് പറഞ്ഞു.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങള്‍ നടത്തിയാണു കേരളം മുന്നേറിയതും ഇപ്പോള്‍ വജ്രജൂബിലി തിളക്കത്തില്‍ എത്തിയിരിക്കുന്നതും. ഇത്തരമൊരു സന്ദര്‍ഭത്തില്‍ അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും പുനരാനയിക്കാനുള്ള ശ്രമങ്ങള്‍ അത്യന്തം അപലപനീയമാണെന്ന് വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

പൊലീസ് അധികാരികളും ജയില്‍ മേധാവികളുമൊക്കെ ഇതിനു കൂട്ടു നില്‍ക്കുന്നു എന്നതു അത്യന്തം അപകടകരമാണ്. ജയിലുകളെ പോലും കാവിവത്ക്കരിക്കാനുള്ള ആര്‍എസ്എസ്സിന്റെ ഗൂഢനീക്കങ്ങള്‍ക്ക് ജയിലധികാരികള്‍ വഴങ്ങുന്നുവെന്നതും ഗൗരവതരമായി കാണണമെന്നും വി പറഞ്ഞു.

ജയിലിലേക്കു പുറത്തുനിന്നുള്ള പ്രവേശനത്തിനുള്‍പ്പെടെ കര്‍ശന നിബന്ധനയുണ്ടെന്നിരിക്കെയാണു കാര്‍മ്മികരും സംഘപരിവാര്‍ പ്രവര്‍ത്തകരും അകത്തു കയറി ഗോപൂജ നടത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നു ജയില്‍ ഡിജിപി ആര്‍. ശ്രീലേഖ നാരദാ ന്യൂസിനോട് പറഞ്ഞിരുന്നു.

Read More >>