അഴിമതി ആരോപണം ജേക്കബ് തോമസിനെതിരായ ഹർജ്ജികൾ വിജിലൻസ് കോടതി തള്ളി

തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജർ വാങ്ങിയതിൽ സർക്കാരിന് നഷ്ടമുണ്ടാക്കി, അവധിയെടുത്ത് സ്വകാര്യ കോളജിൽ പോയി ശമ്പളത്തോടെ പഠിപ്പിച്ചു, കുടകിൽ അനധികൃത ഭൂമി ഇടപാടുനടത്തി എന്നിവയാണ് ജേക്കബ് തോമസിനെതിരെ ഉയർന്ന ആരോപണം. ഇതിൽ രണ്ട് ഹർജ്ജികളാണ് കോടതി തള്ളിയത്.

അഴിമതി ആരോപണം ജേക്കബ് തോമസിനെതിരായ ഹർജ്ജികൾ വിജിലൻസ് കോടതി തള്ളി

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായുള്ള ഹർജികൾ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. തുറമുഖ ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ക്രമക്കേടു കാട്ടിയെന്നുള്ള മൂന്നു പരാതിയിൽ രണ്ടെണ്ണം കോടതി തള്ളി. ചേർത്തല സ്വദേശി മൈക്കിൾ നൽകിയ ഹർജി ഉൾപ്പെടെയാണ് കോടതി തള്ളിയത്. എറണാകുളം സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജി മാർച്ച് 15നാണ് പരിഗണിക്കുക.

ജേക്കബ് തോമസിനെതിരെ മതിയായ തെളിവുകളില്ലെന്നുകാട്ടിയാണ് ഹർജി കോടതി തള്ളിയത്. കൂടുതൽ തെളിവ് ഹാജരാക്കാൻ ഹർജിക്കാരനോട് കോടതി ആവശ്യപ്പെട്ടു. ജേക്കബ് തോമസിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും ജേക്കബ് തോമസിനെ മാറ്റി നിർത്തണമെന്നു ചീഫ് സെക്രട്ടറി വിജയാനന്ദ് മുഖ്യമന്ത്രിക്കു നൽകിയ ശുപാർശയും ഹർജ്ജിക്കാരൻ മൈക്കിൾ കോടതിയിൽ ഹാജരാക്കി.


തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജർ വാങ്ങിയതിൽ സർക്കാരിന് നഷ്ടമുണ്ടാക്കി, അവധിയെടുത്ത് സ്വകാര്യ കോളജിൽ പോയി ശമ്പളത്തോടെ പഠിപ്പിച്ചു, കുടകിൽ അനധികൃത ഭൂമി ഇടപാടുനടത്തി എന്നിവയാണ് ജേക്കബ് തോമസിനെതിരെ ഉയർന്ന ആരോപണം. തുറമുഖ ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് വകുപ്പിന് 15 കോടി നഷ്ടം ഉണ്ടാക്കിയതായാണ് കെ എം എബ്രഹാമിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Read More >>