യാത്രാവിലക്ക്: ട്രംപിനു മേൽക്കോടതിയിൽ നിന്നും തിരിച്ചടി

അഭയാർഥികളേയും ചില രാജ്യങ്ങളിൽ നിന്നുമുള്ളവരേയും അമേരിക്കയിലേയ്ക്കു പ്രവേശിക്കുന്നതു വിലക്കിക്കൊണ്ടുള്ള ട്രംപ് സർക്കാരിന്റെ തീരുമാനം പുനഃസ്ഥാപിക്കണമെന്ന ഹർജി ഫെഡറൽ അപ്പീൽസ് കോർട്ട് തള്ളി.

യാത്രാവിലക്ക്: ട്രംപിനു മേൽക്കോടതിയിൽ നിന്നും തിരിച്ചടി

അഭയാർഥികളേയും  ചില രാജ്യങ്ങളിൽ നിന്നുമുള്ളവരേയും അമേരിക്കയിലേയ്ക്കു പ്രവേശിക്കുന്നതു വിലക്കിക്കൊണ്ടുള്ള ട്രംപ് സർക്കാരിന്റെ തീരുമാനം പുനഃസ്ഥാപിക്കണമെന്ന ഹർജി ഫെഡറൽ അപ്പീൽസ് കോർട്ട് തള്ളി. ട്രംപ് സർക്കാരിന്റെ ഹർജിയോട് പ്രതികരിക്കാൻ ബാൻ വിരുദ്ധരോടു കോടതി ആവശ്യപ്പെട്ടു. നിയമവകുപ്പിനോടും തിങ്കളാഴ്ച ഉച്ചയ്ക്കകം മറുപടി നൽകണമെന്ന് ഉത്തരവിട്ടു.

ട്രംപിന്റെ യാത്രാവിലക്ക് തീരുമാനം താൽക്കാലികമായി തടഞ്ഞ സിയാറ്റിൽ ഫെഡറൽ ജഡ്ജ് തന്റെ അധികാരപരിധി മറികടന്നെന്നു ട്രംപ് ഭരണകൂടം കോടതിയിൽ പറഞ്ഞിരുന്നു. ഇപ്പോൾ മേൽക്കോടതിയും തടസ്സം പറഞ്ഞതോടെ നിയമയുദ്ധം തുടരുമെന്ന് ഉറപ്പായി.


യുണൈറ്റഡ് സ്റ്റേറ്റ്സിൽ ആരൊക്കെ വരാമെന്നും താമസിക്കാമെന്നും തീരുമാനിക്കാനുള്ള അധികാരം പ്രസിഡന്റിനു മാത്രമാണെന്നു ആക്റ്റിങ് സോളിസിറ്റർ ജനറൽ നോയൽ ഫ്രാൻസിസ്കോ ശക്തമായി വാദിച്ചിരുന്നു.

ശനിയാഴ്ച യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ജെയിംസ് റോബർട്ടിന്റെ ഉത്തരവ് പ്രകാരം യാത്രാനിരോധനം പ്രാബല്യത്തിൽ വരുത്തുന്നത് ഔദ്യോഗികമായി നിർത്തി വച്ചിരുന്നു. അധികാരത്തിൽ എത്തി ഒരാഴ്ചക്കകം ട്രംപിനു കിട്ടിയ തിരിച്ചടിയായിരുന്നു ആ വിധി.

Read More >>