പള്‍സര്‍ സുനിയേയും വിജീഷിനേയും ഉടന്‍ തിരികെ കോടതിയില്‍ ഹാജരാക്കണമെന്ന ആവശ്യം തള്ളി; അന്വേഷണ ഉദ്യോഗസ്ഥനു കൈമാറാന്‍ കോടതി ഉത്തരവ്‌

എറണാകുളം എസിജെഎം കോടതിയാണ് ഉത്തരവിട്ടത്. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ നടപടിക്രമങ്ങള്‍ പാലിച്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രതികളെ 24 മണിക്കൂറിനകം നെടുമ്പാശേരി സ്റ്റേഷന്‍ പരിധിയിലുള്ള കോടതിയില്‍ ഹാജരാക്കിയാല്‍ മതി.

പള്‍സര്‍ സുനിയേയും വിജീഷിനേയും ഉടന്‍ തിരികെ കോടതിയില്‍ ഹാജരാക്കണമെന്ന ആവശ്യം തള്ളി; അന്വേഷണ ഉദ്യോഗസ്ഥനു കൈമാറാന്‍ കോടതി ഉത്തരവ്‌

കോടതിയില്‍ നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയ പള്‍സര്‍ സുനിയേയും വിജേഷിനേയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാക്കണമെന്ന് കോടതി. എറണാകുളം എസിജെഎം കോടതിയാണ് ഉത്തരവിട്ടത്. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ നടപടിക്രമങ്ങള്‍ പാലിച്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രതികളെ 24 മണിക്കൂറിനകം നെടുമ്പാശേരി സ്റ്റേഷന്‍ പരിധിയിലുള്ള കോടതിയില്‍ ഹാജരാക്കിയാല്‍ മതി.


എറണാകുളം സെന്‍ട്രല്‍ സിഐ ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ നെടുമ്പാശേരി സിഐയ്ക്കാണ് കേസിന്റെ അന്വേഷണ ചുമതല. മാത്രമല്ല, നെടുമ്പാശേരി സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറാന്‍ കോടതി ഉത്തരവിട്ടത്.

പൊലീസ് നടപടിക്കെതിരെ അഭിഭാഷകര്‍ മജിസ്ട്രേറ്റിനു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. എന്നാല്‍ കോടതിയില്‍ നിന്നും പിടികൂടിയ പ്രതികളെ ഉടന്‍ അതേ കോടതിയില്‍ തിരികെ ഹാജരാക്കണമെന്ന അഭിഭാഷകരുടെ ആവശ്യം കോടതി തള്ളി. പ്രതികളെ പിടികൂടിയ സെന്‍ട്രല്‍ സിഐയ്ക്ക് എതിരായി ഉത്തരവില്‍ യാതാരു പരാമര്‍ശവുമില്ല.ഇന്ന് ഉച്ചയ്ക്ക് കോടതി ഉച്ചഭക്ഷണത്തിനാിയ പിരിഞ്ഞ ശേഷമായിരുന്നു നാടകീയ സംഭവങ്ങള്‍. ഉച്ചയ്ക്ക് 1.10 നാണ് പ്രതികളായ പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും കോടതിയിലെത്തിയത്. കീഴടങ്ങാനെത്തിയ പ്രതികള്‍ പ്രതിക്കൂട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ എറണാകുളം സെന്‍ട്രല്‍ സിഐയുടെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു.

എറണാകുളത്തപ്പന്‍ ഗ്രൗണ്ട് വരെ പ്രതികള്‍ ബൈക്കിലാണ് എത്തിയതെന്നാണ് സൂചന. പിന്നീട് മതില്‍ ചാടിക്കടന്നാണ് കോടതിയ്ക്കുള്ളിലെത്തിയത്. ഹെല്‍മറ്റ് ധരിച്ചായിരുന്നു പ്രതികള്‍ എത്തിയത്. പ്രതികളെ ആലുവ പൊലീസ് ക്ലബിലെത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

അതിനിടെ കോടതി മുറിക്കുള്ളില്‍ നിന്ന് പ്രതികളെ ബലമായി പിടിച്ചു കൊണ്ട് പോയതിനെതിരെ അഭിഭാഷകര്‍ ജില്ലാ കോടതിയെ സമീപിച്ചു. ഗുരുതരമായ നിയമലംഘനമാണ് ഉണ്ടായിരിക്കുന്നെതെന്നാണ് അഭിഭാഷകര്‍ പറയുന്നത്.

നടിയെ ആക്രമിച്ച് ആറു ദിവസം പിന്നിട്ടിട്ടും പള്‍സര്‍ സുനിയേയും വിജീഷിനേയും പിടികൂടാനാകാത്തത് പൊലീസിന് നാണക്കേടുണ്ടാക്കിയിരുന്നു. സുനിയും വിജീഷും എത്താനിടയുള്ള എറണാകുളത്തേയും സമീപ ജില്ലകളിലേയും കോടതികളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

Read More >>