ആൻജിയോപ്ലാസ്റ്റിയ്ക്ക് ഉപയോഗിക്കുന്ന സ്റ്റെന്റുകളുടെ വില കുറയുന്നു

ഉത്തരവിറങ്ങിയ ചൊവ്വാഴ്ച മുതല്‍ തന്നെ ഈ നിയന്ത്രിത വില നിലവില്‍ വന്നു. നിലവില്‍ സ്റ്റോക്ക്‌ ഉള്ള സ്റ്റെന്റുകളും ഇനി പുതുക്കിയ കുറഞ്ഞ വിലയില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

ആൻജിയോപ്ലാസ്റ്റിയ്ക്ക് ഉപയോഗിക്കുന്ന സ്റ്റെന്റുകളുടെ വില കുറയുന്നു

ആൻജിയോപ്ലാസ്റ്റിയ്ക്ക് ഉപയോഗിക്കുന്ന സ്റ്റെന്റുകളുടെ വില നിയന്ത്രിക്കാന്‍ കേന്ദ്ര ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി തീരുമാനിച്ചു. ഇതോടെ സ്റ്റെന്റുകളുടെ വിലയിൽ 85% കുറവുണ്ടാകും.

ഉത്തരവിറങ്ങിയ ചൊവ്വാഴ്ച മുതല്‍ തന്നെ ഈ നിയന്ത്രിത വില നിലവില്‍ വന്നു. നിലവില്‍ സ്റ്റോക്ക്‌ ഉള്ള സ്റ്റെന്റുകളും ഇനി പുതുക്കിയ കുറഞ്ഞ വിലയില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

വില കുറച്ച സാഹചര്യത്തില്‍ മരുന്നില്ലാത്ത സ്റ്റെന്‍റിന് (ബി.എം.എസ്) 7,260 രൂപയും മരുന്നുള്ള സ്റ്റെന്‍റിന്(ഡി.ഇ.എസ്) 29,600 രൂപയുമാണ് വില. അതോടെ നികുതിയടക്കം ബി.എം.എസിന്റെ മൊത്തവില 7,623 രൂപയും ഡി.ഇ.എസിന്റെ മൊത്തവില 31,080 രൂപയുമായിരിക്കും. നിലവില്‍ ഇത് 30000 മുതല്‍ 75000 വരെയായിരുന്നു.

സ്റ്റെന്റുകളുടെ വിലയില്‍ കാര്യമായ കുറവ് വന്നതോടെ ഹൃദ്രോഗ ചികിത്സാചെലവ് ഗണ്യമായ രീതിയില്‍ കുറയും.