കോയമ്പത്തൂരിലെ ആദിയോഗി പ്രതിമ: രാഷ്ട്രീയവും പരിസ്ഥിതിയും

വാർത്തകൾക്കൊപ്പം വിവാദങ്ങളും ആദിയോഗി പ്രതിമകൾക്കൊപ്പമുണ്ട്. പരിസ്ഥിതിവാദികളും രാഷ്ട്രീയക്കാരും മോദിയോട് ചടങ്ങിൽ നിന്നും വിട്ട് നിൽക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. പരിസ്ഥിതിയ്ക്ക് കോട്ടം വരുത്തുന്നതാണ് കൂറ്റൻ പ്രതിമയെന്നാണ് പ്രധാനവാദം.

കോയമ്പത്തൂരിലെ ആദിയോഗി പ്രതിമ: രാഷ്ട്രീയവും പരിസ്ഥിതിയും

പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവരാത്രിദിനത്തിൽ കോയമ്പത്തൂരിലെ വെള്ളൈഗിരിയിൽ ആദിയോഗി ശിവപ്രതിമ അനാച്ഛാദനം ചെയ്യുന്നു. ഇഷ ഫൗണ്ടേഷൻ ആണ് രാജ്യത്തിന്റെ നാല് ഭാഗങ്ങളിലായി 112 അടി ഉയരമുള്ള പ്രതിമകൾ നിർമ്മിക്കുന്നത്. അതിൽ ആദ്യത്തെയാണ് കോയമ്പത്തൂരിൽ അനാച്ഛാദനം ചെയ്യാൻ ഒരുങ്ങിയിരിക്കുന്നത്.

വാർത്തകൾക്കൊപ്പം വിവാദങ്ങളും ആദിയോഗി പ്രതിമകൾക്കൊപ്പമുണ്ട്. പരിസ്ഥിതിവാദികളും രാഷ്ട്രീയക്കാരും മോദിയോട് ചടങ്ങിൽ നിന്നും വിട്ട് നിൽക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. പരിസ്ഥിതിയ്ക്ക് കോട്ടം വരുത്തുന്നതാണ് കൂറ്റൻ പ്രതിമയെന്നാണ് പ്രധാനവാദം.

തമിഴ് ‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ചടങ്ങിൽ പങ്കെടുക്കാനെത്തുമെന്ന് പറയപ്പെടുന്നു. മോദിയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആയിരിക്കും പളനിസാമിയുടെ വരവിന്റെ ലക്ഷ്യം എന്നും അറിയുന്നു. കോയമ്പത്തൂർ വിമാനത്താവളത്തിൽ മോദിയെ സ്വീകരിക്കാൻ പളനിസാമിയും ഉണ്ടാകുമെന്ന് വാർത്താവൃന്ദങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശശികല സംഘക്കാർ തമിഴ് നാട്ടിൽ സർക്കാർ രൂപീകരിച്ചതിൽ കേന്ദ്രസർക്കാരിന് അതൃപ്തിയുണ്ടാക്കിയത് പരിഹരിക്കാനും കൂടിയായിരിക്കും പളനിസാമി അവസരം ഉപയോഗിക്കുക.

രാഷ്ട്രീയലക്ഷ്യങ്ങൾ കൂടാതെ പരിസ്ഥിതി സംബന്ധമായും വിവാദത്തിലാണ് ആദിയോഗി. മദ്രാസ് ഹൈക്കോടതിയിലെത്തിയ ഒരു പൊതുതാല്പര്യഹർജി ഇഷാ ഫൗണ്ടേഷന്റെ പ്രതിമാനിർമ്മാണം തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു. നൊയ്യാൽ പുഴയുടെ വിസ്തൃതിയെ ബാധിക്കുന്നതാണ് പ്രതിമ എന്നായിരുന്നു വാദം. നദീതീരത്തിലെ ജൈവവൈവിധ്യത്തിനേയും അത് വിപരീതമായി ബാധിക്കുമെന്ന് പരാതി ഉയർന്നിട്ടുണ്ട്.