ശൗചകർമ്മത്തിനു പോയതെന്ന് കെ സുരേന്ദ്രൻ, പന്തലൊരുക്കം പരിശോധിക്കാനെത്തിയതെന്ന് അനുയായികൾ; സത്യത്തിൽ വി മുരളീധരൻ എവിടെപ്പോയതായിരുന്നു?

സംഘപരിവാർ അനുകൂലികൾ സമരം തുടങ്ങുന്നതിന്റെ തലേന്ന് പന്തലിന്റെ ഒരുക്കങ്ങൾ പരിശോധിക്കാനെത്തി മടങ്ങുന്ന വീഡിയോ ആണെന്നാണ്‌ ഒരു വിഭാഗം സംഘപരിവാർ അനുകൂലികൾ വാദിക്കുന്നത്. അതിനിടെയാണ് വി മുരളീധരൻ സമരപ്പന്തലിൽ നിന്ന് ശൗചകര്‍മ്മത്തിനുപോയ വീഡിയോ ആണിതെന്ന വാദവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്തുവന്നത്.

ശൗചകർമ്മത്തിനു പോയതെന്ന് കെ സുരേന്ദ്രൻ, പന്തലൊരുക്കം പരിശോധിക്കാനെത്തിയതെന്ന് അനുയായികൾ; സത്യത്തിൽ വി മുരളീധരൻ എവിടെപ്പോയതായിരുന്നു?

ലോ അക്കാദമി വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാരസത്യഗ്രഹം അനുഷ്ഠിച്ച ബിജെപി നേതാവ് വി മുരളീധരൻ സമരപ്പന്തലിൽ നിന്ന് പുറത്തേയ്ക്കു പോകുന്ന വീഡിയോയെച്ചൊല്ലി വിവാദം. സംഘപരിവാർ അനുകൂലികൾ സമരം തുടങ്ങുന്നതിന്റെ തലേന്ന് പന്തലിന്റെ ഒരുക്കങ്ങൾ പരിശോധിക്കാനെത്തി മടങ്ങുന്ന വീഡിയോ ആണെന്നാണ്‌ ഒരു വിഭാഗം സംഘപരിവാർ അനുകൂലികൾ വാദിക്കുന്നത്. അതിനിടെയാണ് വി മുരളീധരൻ സമരപ്പന്തലിൽ നിന്ന് ശൗചകര്‍മ്മത്തിനുപോയ വീഡിയോ ആണിതെന്ന വാദവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്തുവന്നത്.
വീഡിയോ പോസ്റ്റ്‌ ചെയ്ത ദേശാഭിമാനി റെസിഡന്റ് എഡിറ്റർ പി എം മനോജിനെതിരെയാണ് സംഘപരിവാറിന്റെ രോഷം. അദ്ദേഹത്തിന്റെ പേജിൽ അക്ഷരാർത്ഥത്തിൽ തെറിയഭിഷേകമാണ്. എന്നാൽ വീഡിയോയെക്കുറിച്ച് സംഘപരിവാറിൽ നിന്നുതന്നെ വ്യത്യസ്തമായ വാദങ്ങൾ പുറത്തുവന്നതോടെ ആരാണ് ശരിയെന്ന സംശയത്തിലാണ് മറ്റുളളവർ.

കെ സുരേന്ദ്രന്റെ പോസ്റ്റ് ഇങ്ങനെയാണ്.
''ഏററവും മിതമായ വാക്കുപയോഗിച്ചാൽ പി എം മനോജ് നടത്തുന്നതിനെ അമേദ്യജൽപ്പനം എന്നാണ് പറയേണ്ടത്. ദേശാഭിമാനിയുടെ നിലവാരത്തിനു പറ്റിയ എഡിററർ തന്നെ. വി മുരളീധരന്രെ ഇന്റഗ്രിററിയുടെ ആയിരത്തിലൊന്ന് മനോജിന്റെ  നേതാക്കൾക്കുണ്ടായിരുന്നെങ്കിൽ കേരളത്തിന് ഈ ഗതി വരുമായിരുന്നില്ല. ശിവദാസമേനോന്റെ ചോര മുഖത്തു വാരിപ്പൂശി സമരാഭാസം നടത്തിയ അഖിലേന്ത്യാപ്രസിഡന്റിന്റെ പാരമ്പര്യം നിങ്ങൾക്കുമാത്രം അവകാശപ്പെട്ടതാണ്. ലോ അക്കാദമി സമരം വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടല്ലേ. ഇനി ഒരുപാട് വെള്ളം കുടിക്കും. മുരളീധരൻ ശൗചകർമ്മത്തിന് പോകുന്നതിന്രെ ചിത്രമെടുത്ത് പ്രചാരണം നടത്തേണ്ട നിലയിലായല്ലോ വിപ്ളവപാർട്ടിയുടെ ആസ്ഥാന ഗായകസംഘം''.


പന്തൊലൊരുക്കം പരിശോധിച്ച് മടങ്ങുന്ന വീഡിയോ ആണെന്ന മട്ടിലുളള കമന്റുകൾ

Read More >>