മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ച ശേഷം വെട്ടിക്കൊലപ്പെടുത്തി; വീഡിയോ ദൃശ്യം പുറത്ത്

കൊലപാതകം സമീപത്തുള്ള ചിലര്‍ കാണുന്നുണ്ടെങ്കിലും ഭയന്ന് ഓടിയൊളിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ച ശേഷം വെട്ടിക്കൊലപ്പെടുത്തി; വീഡിയോ ദൃശ്യം പുറത്ത്

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ വെടിവെച്ച ശേഷം അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തി. മനോജ് മാത്രേ 52) ആണ്് ഇന്നലെ രാത്രി മുംബൈക്കടുത്ത് ബിഹ്വന്ദിയിലുണ്ടായ രണ്ടംഗ സംഘത്തിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്.

രാത്രി 9.30ഓടെ നിര്‍ത്തിയിട്ട തന്റെ കാറിലേക്ക് കയറാന്‍ ശ്രമിക്കവേയാണ് ആക്രമണമുണ്ടായത്. പുറകില്‍ നിന്നുള്ള വെടിയേറ്റുവീണ മനോജിനെ ഓടിയെത്തിയ അക്രമി സംഘം വടിവാള്‍ ഉപയോഗിച്ച് തുടരെ വെട്ടുന്നത് സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ കാണാം. കൊലപാതകം സമീപത്തുള്ള ചിലര്‍ കാണുന്നുണ്ടെങ്കിലും ഭയന്ന് ഓടിയൊളിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

മനോജിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

https://www.youtube.com/watch?v=tColnlxwO7s