എബിവിവി അ‌ക്രമം; നട്ടെല്ലിനും വൃക്കകൾക്കും ഗുരുതരമായി പരിക്കേറ്റ അ‌ധ്യാപകൻ ആശുപത്രിയിൽ

ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി​ക​ളാ​യ ഉ​മ​ര്‍ ഖാ​ലി​ദി​നേയും ഷെ​ഹ് ല ​റാ​ഷി​ദി​നെ​യും രാം​ജാ​സ് കോ​ളേ​ജി​ലെ ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സെ​മി​നാ​റി​ലേ​ക്ക് ക്ഷ​ണി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. ഖാ​ലി​ദിനേയും ഷെ​ഹ് ല​യെ​യും കോ​ള​ജി​ൽ ക​യ​റ്റി​ല്ലെ​ന്ന് എ​ബി​വി​പി പറഞ്ഞിരുന്നു.

എബിവിവി അ‌ക്രമം; നട്ടെല്ലിനും വൃക്കകൾക്കും ഗുരുതരമായി പരിക്കേറ്റ അ‌ധ്യാപകൻ ആശുപത്രിയിൽ

എ​ബി​വി​പി​ക്കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഡ​ൽ​ഹി രാം​ജാ​സ് കോ​ള​ജ് അ​ധ്യാ​പ​ക​ൻ ആ​ശു​പ​ത്രി​യി​ൽ. പ്ര​ഫ​സ​ർ പ്ര​ശാ​ന്ത് ച​ക്ര​വ​ർ​ത്തി​യെയാ​ണ് നോ​യി​ഡ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ബു​ധ​നാ​ഴ്ച എ​സ്എ​ഫ്ഐ, എ​ഐ​എ​സ്എ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ റാ​ലി​ക്ക് നേ​രെയുള്ള എ​ബി​വി​പി പ്രവർത്തകരുടെ അ‌ക്രമത്തിലാണ് പ്രശാന്ത് ചക്രവർത്തിക്കു ഗുരുതരമായി പരിക്കേറ്റത്.


കഴിഞ്ഞിദിവസം ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കുകയായിരുന്നു. ഡേക്ടർമാരുടെ പ​രി​ശോ​ധ​ന​യി​ൽ വൃ​ക്ക​ക​ൾ​ക്കും ന​ട്ടെ​ല്ലി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ​താ​യി ക​ണ്ടെ​ത്തി. പ്രഫസർക്കു ദി​വ​സ​ങ്ങ​ളോ​ളം ആ​ശു​പ​ത്രി​യി​ൽ ക​ഴി​യേ​ണ്ടി​വ​രു​മെ​ന്നു ഡോ​ക്ട​ർ​മാ​ർ അ‌റിയിച്ചു.

ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി​ക​ളാ​യ ഉ​മ​ര്‍ ഖാ​ലി​ദി​നേയും ഷെ​ഹ് ല ​റാ​ഷി​ദി​നെ​യും രാം​ജാ​സ് കോ​ളേ​ജി​ലെ ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സെ​മി​നാ​റി​ലേ​ക്ക് ക്ഷ​ണി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. ഖാ​ലി​ദിനേയും ഷെ​ഹ് ല​യെ​യും കോ​ള​ജി​ൽ ക​യ​റ്റി​ല്ലെ​ന്ന് എ​ബി​വി​പി പറഞ്ഞിരുന്നു. ഈ തീരുമാനത്തിനെതിരെ രംഗശത്തത്തിയ വിദ്യാർത്ഥി സംഘടനകളുമായി എബിവിപി ഏറ്റുമുട്ടുകയായിരുന്നു.

ഉ​മ​ര്‍ ഖാ​ലി​ദി​നും ഷെ​ഹ് ല ​റാ​ഷി​ദി​നും പരിപാടയിൽ പങ്കടുക്കാൻ കഴിഞ്ഞില്ല. സംഘർഷത്തിൽ അ​ധ്യാ​പ​ക​രു​ൾ​പ്പെ​ടെ 20 പേ​ര്‍​ക്കു പരിക്കേറ്റു.

Read More >>