എഴുത്തുകാര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥ സംജാതമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി

സാഹിത്യമേഖലയോടാണ് ഏറ്റവും വലിയ അസഹിഷ്ണുത നിലനില്‍ക്കുന്നത്. വിയോജിപ്പുകള്‍ക്ക് ഇടം കുറഞ്ഞുകൊണ്ടിരിക്കുകയാണിപ്പോള്‍. വിയോജിക്കുന്നവരെ ശാസിക്കാന്‍ ചിലര്‍ ഇറങ്ങിയിരിക്കുകയാണെന്ന് പിണാറായി പറഞ്ഞു. തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത കൃതികളുടെ കര്‍ത്താക്കളെ ആക്രമിക്കുന്ന അവസ്ഥയാണിപ്പോള്‍. വര്‍ഗീയമായാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നത്. ചിന്താപരമായി വളരാന്‍ സാമൂഹ്യമേഖലയ്ക്ക് ഇത്തരം പ്രവണതകള്‍ തടസ്സമാകുന്നു. പിണറായി പറഞ്ഞു.

എഴുത്തുകാര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥ സംജാതമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി

എഴുത്തുകാര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥ സംജാതമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോടു നടക്കുന്ന രണ്ടാമത് കേരള സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. സാഹിത്യമേഖലയോടാണ് ഏറ്റവും വലിയ അസഹിഷ്ണുത നിലനില്‍ക്കുന്നത്. വിയോജിപ്പുകള്‍ക്ക് ഇടം കുറഞ്ഞുകൊണ്ടിരിക്കുകയാണിപ്പോള്‍. വിയോജിക്കുന്നവരെ ശാസിക്കാന്‍ ചിലര്‍ ഇറങ്ങിയിരിക്കുകയാണെന്ന് പിണാറായി പറഞ്ഞു.


തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത കൃതികളുടെ കര്‍ത്താക്കളെ ആക്രമിക്കുന്ന അവസ്ഥയാണിപ്പോള്‍. വര്‍ഗീയമായാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നത്. ചിന്താപരമായി വളരാന്‍ സാമൂഹ്യമേഖലയ്ക്ക് ഇത്തരം പ്രവണതകള്‍ തടസ്സമാകുന്നു. പിണറായി പറഞ്ഞു.

സമൂഹത്തില്‍ വിഷാണുക്കള്‍ പ്രചരിക്കുകയാണ്. പന്‍സാരയും കല്‍ബുര്‍ഗിയും യു ആര്‍ അനന്തമൂര്‍ത്തിയും സംവിധായകന്‍ കമലുമൊക്കെ ഇതിന്റെ ഇരകളാണെന്നും അദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യവും കുറഞ്ഞുവരുന്നു. മറിച്ചൊരു അഭിപ്രായം പറയുന്നവരെ കൊലപ്പെടുത്തുകയാണുണ്ടാകുന്നത്. നിര്‍ഭയമായി അഭിപ്രായം പറയുന്നവരെ കൊലപ്പെടുത്തിയ സംഭവം കണ്ടതാണല്ലൊ. കേരളത്തില്‍ അഭിപ്രായ-ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെന്നൊരു ധാരണയുണ്ട്. അത് പൂര്‍ണ്ണമായും ശരിയല്ല. ഭരണഘടന അനുസരിച്ച് പൗരന് ലഭിക്കേണ്ട അഭിപ്രായ സ്വാതന്ത്ര്യത്തെ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മലയാളം ശ്രേഷ്ഠ ഭാഷയായെങ്കിലും കോടതി ഭാഷയുള്‍പ്പെടെ മലയാളത്തിലാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എം മുകുന്ദന്‍, സച്ചിദാന്ദന്‍, രവി ഡിസി, എ പ്രദീപ് കുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ സംസാരിച്ചു.