ബിജെപിയുടേതു പറഞ്ഞുപറ്റിക്കുന്ന നിലപാട്; ബിജെപിയ്‌ക്കെതിരെ ആദിവാസി ഗോത്ര മഹാസഭ അധ്യക്ഷ സി കെ ജാനു

നല്‍കിയിട്ടുള്ള വാക്കു പാലിക്കാന്‍ ബിജെപിക്കു ബാധ്യതയുണ്ട്. വാഗ്ദാനം നല്‍കിയവര്‍ അതു നടപ്പാക്കാതിരുന്നാല്‍ തങ്ങളുടെ ഭാസഗത്തു നിന്നും മറുചോദ്യമുണ്ടാകുമെന്നും ജാനു പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ജാനു

ബിജെപിയുടേതു പറഞ്ഞുപറ്റിക്കുന്ന നിലപാട്; ബിജെപിയ്‌ക്കെതിരെ ആദിവാസി ഗോത്ര മഹാസഭ അധ്യക്ഷ സി കെ ജാനു

ബിജെപിയുടെതു പറഞ്ഞു പറ്റിക്കുന്ന നിലപാടാണന്നു തുറന്നുപറഞ്ഞു ആദിവാസി ഗോത്ര മഹാസഭ അധ്യക്ഷ സി കെ ജാനു. നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നു മത്സരിക്കുന്ന സമയത്തു പറഞ്ഞ കാര്യങ്ങളൊന്നും ബിജെപി പാലിച്ചിട്ടില്ലെന്നും ജാനു പറഞ്ഞു. പറഞ്ഞു പറ്റിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെങ്കില്‍ അതിന്റെ തിക്തഫലം അവര്‍ക്കു തന്നെ ലഭിക്കുമെന്നുറപ്പാണെന്നും ജനു പറഞ്ഞു.

നല്‍കിയിട്ടുള്ള വാക്കു പാലിക്കാന്‍ ബിജെപിക്കു ബാധ്യതയുണ്ട്. വാഗ്ദാനം നല്‍കിയവര്‍ അതു നടപ്പാക്കാതിരുന്നാല്‍ തങ്ങളുടെ ഭാസഗത്തു നിന്നും മറുചോദ്യമുണ്ടാകുമെന്നും ജാനു പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍.


പാര്‍ട്ടി എന്ന നിലയിലും നിലപാടുകളിലും രാഷ്ട്രീയ ചിന്തകളിലുമൊക്കെ ജനാധിപത്യ രാഷ്ട്രീയ സഭയ്ക്ക് അതിന്റെതായ കാഴ്ചപ്പാടാണുള്ളത്. ഞങ്ങളുടെ അജണ്ട ബിജെപിയുടേതില്‍നിന്നും ഏറെ വ്യത്യസ്തമാണ്. മുന്നണി സംവിധാനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ ഞങ്ങള്‍ ഒന്നിച്ചുപോകുന്നുവെന്നുമാത്രം- ജാനുപറഞ്ഞു. ഇതുവരെ ഒറ്റയ്ക്കാണ് ഗോഎത്രമഹാസഭ ഭൂസമരം നടത്തിയതെന്നും അതിനിടയും അങ്ങനെതന്നെ തുടരുമെന്നും ജാനു പറഞ്ഞു. അക്കാവര്യത്തില്‍ തങ്ങളുമായി സഹകരിക്കാന്‍ പറ്റുന്നവരെ സഹകരിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഭൂസമരങ്ങള്‍ ബിജെപി ഏറ്റെടുക്കുമെന്ന വാര്‍ത്തയുടെ ഭാഥാര്‍ത്ഥ്യം തനിക്കറിയില്ലെന്നും ജാനു പറഞ്ഞു. അതെക്കുറിച്ച് ബിജെപി തങ്ങളുമായി ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. കഴിഞ്ഞ കാലങ്ങളിലൊന്നും ബിജെപി ആദിവാസിസമരം ഏറ്റെടുത്തിട്ടില്ലെന്നും ജാനു ഓര്‍മ്മിപ്പിച്ചു.

Read More >>