നോക്കുകൂലി നല്‍കിയില്ലെന്നു വാദം; ആന്ധ്രാ സ്വദേശികള്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ചൂല്‍ സിഐടിയു തൊഴിലാളികള്‍ പിടിച്ചെടുത്തു

2000 രൂപയാണ്‌ സിഐടിയു തൊഴിലാളികള്‍ ആവശ്യപ്പെട്ടതെന്നും എന്നാല്‍ 400 രൂപ വരെ നല്‍കാമെന്നു പറഞ്ഞെങ്കിലും സമ്മതിച്ചില്ലെന്നും തുടര്‍ന്ന് മൂന്നു ബൈക്കുകളിലായെത്തിയ സംഘം ചൂലുകള്‍ എടുത്തുകൊണ്ടുപോവുകയായിരുന്നെന്നും ആന്ധ്രാ സ്വദേശികള്‍ പറയുന്നു. നാലുകെട്ട് ചൂലാണ് ഇവരില്‍നിന്നും സിഐടിയുക്കാര്‍ പിടിച്ചെടുത്തത്.

നോക്കുകൂലി നല്‍കിയില്ലെന്നു വാദം; ആന്ധ്രാ സ്വദേശികള്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ചൂല്‍ സിഐടിയു തൊഴിലാളികള്‍ പിടിച്ചെടുത്തു

ആന്ധ്രാ സ്വദേശികള്‍ കേരളത്തില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന പുല്‍ച്ചൂല്‍ നോക്കുകൂലി നല്‍കിയില്ലെന്നുപറഞ്ഞ് സിഐടിയു തൊഴിലാളികള്‍ പിടിച്ചെടുത്തു. കൊല്ലം പുള്ളിക്കടയിലാണ് സംഭവം.

പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന 15 അംഗ സംഘമാണ് സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍ ആരാണ് ചൂല്‍ തട്ടിയെടുത്തതെന്ന് അറിയില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവം അന്വേഷിക്കാമെന്ന് ആന്ധ്രാ സ്വദേശികളോടു പറഞ്ഞിട്ടുള്ളതായും പൊലീസ് പറഞ്ഞു. സംഭവം മീഡിയാ വണ്‍ ആണ് പുറത്തുകൊണ്ടുവന്നത്.


2000 രൂപയാണ്‌  സിഐടിയു തൊഴിലാളികള്‍ ആവശ്യപ്പെട്ടതെന്നും എന്നാല്‍ 400 രൂപ വരെ നല്‍കാമെന്നു പറഞ്ഞെങ്കിലും സമ്മതിച്ചില്ലെന്നും തുടര്‍ന്ന് മൂന്നു ബൈക്കുകളിലായെത്തിയ സംഘം ചൂലുകള്‍ എടുത്തുകൊണ്ടുപോവുകയായിരുന്നെന്നും ആന്ധ്രാ സ്വദേശികള്‍ പറയുന്നു.
നാലുകെട്ട് ചൂലാണ് ഇവരില്‍നിന്നും സിഐടിയുക്കാര്‍ പിടിച്ചെടുത്തത്.

അതേസമയം, ഇവരില്‍നിന്നും പിടിച്ചുകൊണ്ടുപോയ ചൂലുകള്‍ സിഐടിയു പുള്ളിക്കട ചുമട്ടുതൊഴിലാളി ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ളതായി മീഡിയാ വണ്‍ പുറത്തുവിട്ട വീഡിയോയില്‍ കാണാം. എന്നാല്‍ വീഡിയോ പുറത്തുവന്നതോടെ ചൂല്‍ തട്ടിയെടുത്തത് നിഷേധിക്കാതിരുന്ന സിഐടിയു നേതാക്കള്‍, ഇറക്കുകൂലി നല്‍കാത്തതിനാലാണ് ആന്ധ്രാസ്വദേശികളുമായി തര്‍ക്കമുണ്ടായതെന്നും രാത്രിയോടെ ചൂല്‍ തിരികെ നല്‍കിയതായും അവകാശപ്പെട്ടു.

[video width="400" height="224" mp4="http://ml.naradanews.com/wp-content/uploads/2017/02/WhatsApp-Video-2017-02-03-at-4.11.45-PM.mp4"][/video]

Read More >>