ബാലികാപീഡനം; റോബിന്‍ വടക്കുംചേരിയെ വികാരി സ്ഥാനത്ത് നിന്ന് പുറത്താക്കി; വൈദിക വൃത്തിയില്‍ നിന്ന്‌ വിലക്ക്

ഉത്തരവ് പ്രാബല്യത്തിലുള്ള കാലത്ത് വൈദികന് സഭയുടെ കീഴിലുള്ള പ്രായമായതും രോഗികളുമായ വൈദികര്‍ക്ക് താമസിക്കാനുള്ള വിയാനി ഹോം, ദ്വാരക എന്നിവിടങ്ങളില്‍ താമസിക്കാന്‍ അനുവാദമുണ്ട്.

ബാലികാപീഡനം; റോബിന്‍ വടക്കുംചേരിയെ വികാരി സ്ഥാനത്ത് നിന്ന് പുറത്താക്കി; വൈദിക വൃത്തിയില്‍ നിന്ന്‌  വിലക്ക്

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ പുരോഹിതന് സഭാ പരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. പീഡനത്തിന് പൊലീസ് അറസ്റ്റ് ചെയ്തതിനു തൊട്ടു പിന്നാലെയാണ് സഭാ നടപടി. വൈദികനെ  നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന്‍സ് പള്ളി വികാരി സ്ഥാനത്തു നിന്നു നീക്കികൊണ്ട് മാനന്തവാടി രൂപത ബിഷപ്പ് ജോസ് പൊരുന്നേടംസര്‍ക്കുലര്‍ പുറത്തിറക്കി.

രൂപതയുടെ കീഴിലെ കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ. റോബിന്‍ എന്ന മാത്യു വടക്കുംചേരിക്കെതിരെ ബാലലൈംഗിക പീഡനത്തിന്റെ പേരില്‍ ഗുരുതരമായ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ നടപടി സ്വീകരിക്കുന്നതായി സര്‍ക്കുലറില്‍ പറയുന്നു. നിയമോപദേശടക്കമുള്ള കാര്യങ്ങള്‍ തേടിയ ശേഷം സഭാ നിയമങ്ങള്‍ അനുസരിച്ച് വൈദികനെ ഇടവക വികാരി സ്ഥാനത്തു നിന്ന് നീക്കുന്നതായും സഭാപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്നും വിലക്കുന്നതായും  ബിഷപ്പിന്റെ ഉത്തരവില്‍ പറയുന്നു.


[caption id="attachment_84124" align="aligncenter" width="511"] ബിഷപ്പിന്റെ സര്‍ക്കുലര്‍ [/caption]കുര്‍ബാന ചൊല്ലുന്നതിനും ദൈവിക കാര്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ പ്രസംഗിക്കുന്നതിനും വിലക്ക് ബാധകമാണ്. ഇത് മാനന്തവാടി രൂപതയില്‍ മാത്രമല്ല മറ്റ് രൂപതകളിലും ബാധകമാണ്. വൈദികന്‍ കുറ്റക്കാരനല്ല എന്ന് തെളിയുന്നത് വരെ ഈ ഉത്തരവിന് പ്രബല്യമുണ്ടാകും. ഈ ഉത്തരവ് പ്രാബല്യത്തിലുള്ള കാലത്ത് വൈദികന് സഭയുടെ കീഴിലുള്ള പ്രായമായതും രോഗികളുമായ വൈദികര്‍ക്ക് താമസിക്കാനുള്ള വിയാനി ഹോം, ദ്വാരക എന്നിവിടങ്ങളില്‍ താമസിക്കാന്‍ അനുവാദമുണ്ട്. സഭാ നിയമങ്ങള്‍ക്കും ഇന്ത്യന്‍ നിയമങ്ങള്‍ക്കും അനുസൃതമായ വിചാരണകള്‍ക്ക് വൈദികന്‍ വിധേയനാകേണ്ടതുണ്ടെന്നും ബിഷപ്പിന്റെ സര്‍ക്കുലര്‍ പറയുന്നു.

Read More >>