സഖാവായി ദുൽഖർ : ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

അമൽ നീരദ് - ദുൽഖർ സൽമാൻ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

സഖാവായി ദുൽഖർ : ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

അമൽ നീരദ് - ദുൽഖർ സൽമാൻ  കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സി ഐ എ (കൊമ്രയ്ഡ് ഇൻ അമേരിക്ക) എന്നാണു ചിത്രത്തിന്റെ പേര്. അമേരിക്കയിൽ എത്തുന്ന സാധാരണക്കാരനായ യുവാവിന്റെ കഥയാണ് ഈ ചിത്രം. ഛായാഗ്രാഹകന്‍ സി കെ മുരളീധരന്റെ മകള്‍ കാര്‍ത്തികയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. സൗബിന്‍, ജിനു ജോസഫ് , തമിഴ് നടന്‍ ജോണ്‍ വിജയ് തുടങ്ങിയവരുംചിത്രത്തില്‍ ഉണ്ട്.ഷിബിന്‍ ഫ്രാന്‍സിസ് ആണു ചിത്രത്തിന്റെ തിരക്കഥാകൃത്ത് . പാവാട എന്ന ചിത്രത്തിന്റെ തിരക്കഥ ഷിബിന്റെതായിരുന്നു. ഇയ്യോബിന്റെ പുസ്തകത്തിനു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന സി ഐ എ ഈ വര്‍ഷം തിയേറ്ററുകളില്‍ എത്തും. ഗോപി സുന്ദറാണ് ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ നാലാമത് ചിത്രമാണിത്.