മാങ്ങപറി, ചെളീക്കുത്ത്; ഡാന്‍സ് കളിച്ചുള്ള ലേറ്റസ്റ്റ് ധ്യാനം കാണേണ്ടതുതന്നെ

ഒന്നാം നിരയിലെ കന്യാസ്ത്രിയുടെ മെയ്‌വഴക്കത്തോടെയുള്ള ഡാന്‍സ് കണ്ട് ചിരി സഹിക്കാനാകാതെ സമീപത്തു നില്‍ക്കുന്ന ഒരു വിശ്വാസി സ്ത്രീ കസേരയിലേക്ക് മറിയുന്നുണ്ട്.

മാങ്ങപറി, ചെളീക്കുത്ത്; ഡാന്‍സ് കളിച്ചുള്ള ലേറ്റസ്റ്റ് ധ്യാനം കാണേണ്ടതുതന്നെ

രോഗശാന്തി ശുശ്രൂഷകളും ധ്യാനങ്ങളുമൊക്കെ നേരംപോക്കിനും കൂടി അവസരം തരുന്ന ഇക്കാലത്ത് ഏതോ ക്രിസ്തീയ സഭ അവതരിപ്പിക്കുന്ന ഡാന്‍സോട് കൂടിയ ധ്യാനം നവമാധ്യമങ്ങളില്‍ വൈറലാകുന്നു. പരമ്പരാഗത ശൈലിയില്‍ മുട്ടുകുത്തിയും കൈവിരിച്ച് പിടിച്ചുമുള്ള പ്രാര്‍ത്ഥനയ്ക്കും പകരം സ്റ്റൈലിഷായി പാട്ടുപാടി ഡാന്‍സ് കളിച്ചുളള ക്രിസ്തീയ ധ്യാനമാണ് വൈറലാകുന്നത്.റെഡി, വണ്‍, ടു, ത്രീ എന്ന് വിളിച്ച് ഹല്ലേലുയ്യ എന്ന പാട്ട് താളാത്മകമായി ധ്യാനത്തിന് നേതൃത്വത്തിന് നല്‍കുന്നയാള്‍ പാടുമ്പോള്‍ ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ കൈകള്‍ പ്രത്യേക താളത്തില്‍ (ചെളീക്കുത്ത്, മാങ്ങപറി മോഡല്‍) ചലിപ്പിച്ച് ഡാന്‍സ് ചെയ്യുകയാണ്. പുതിയ പരിഷ്‌കാരമായതുകൊണ്ടാവാം സ്ത്രീകള്‍ എല്ലാവരും ചിരിയോടെയാണ് ഡാന്‍സ് ചെയ്യുന്നത്.

ഒന്നാം നിരയിലെ കന്യാസ്ത്രിയുടെ മെയ്‌വഴക്കത്തോടെയുള്ള ഡാന്‍സ് കണ്ട് ചിരി സഹിക്കാനാകാതെ സമീപത്തു നില്‍ക്കുന്ന ഒരു വിശ്വാസി സ്ത്രീ കസേരയിലേക്ക് മറിയുന്നുണ്ട്. അവസാനം യേശു കീ എന്ന് യേശുവിന് ജയ് വിളിച്ചാണ് ധ്യാനം അവസാനിപ്പിക്കുന്നത്‌