ശനിയാഴ്ച പളനിസാമി വിശ്വാസവോട്ടു തേടും

നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസമാണു ഗവർണർ വിദ്യാസാഗർ റാവു അനുവദിച്ചിട്ടുള്ളത്. ഡി എം കെ നേതാവ് എം കെ സ്റ്റാലിൻ കടുത്ത വിമർശനവുമായി രംഗത്തുണ്ടെങ്കിലും ശനിയാഴ്ച രാവിലെ 11 മണിയ്ക്കു വിശ്വാസവോട്ട് തേടാനാണു തീരുമാനം.

ശനിയാഴ്ച പളനിസാമി വിശ്വാസവോട്ടു തേടും

അണ്ണാ ഡി എം കെയുടെ എടപ്പാടി പളനിസാമി തമിഴ്‌ നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. വി കെ ശശികലയെ പിന്തുണയ്ക്കുന്ന പളനിസാമിയ്ക്കൊപ്പം ശശികലയുടെ മരുമകനും പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും ആയ ടി ടി ദിനകരനും സഹോദരൻ വി ദിവാകരനുമൊപ്പം 31 അംഗങ്ങളുള്ള മന്ത്രിസഭ അധികാരത്തിൽ വന്നു.

നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസമാണു ഗവർണർ വിദ്യാസാഗർ റാവു അനുവദിച്ചിട്ടുള്ളത്. ഡി എം കെ നേതാവ് എം കെ സ്റ്റാലിൻ കടുത്ത വിമർശനവുമായി രംഗത്തുണ്ടെങ്കിലും ശനിയാഴ്ച രാവിലെ 11 മണിയ്ക്കു വിശ്വാസവോട്ട് തേടാനാണു തീരുമാനം.

ഗവർണർ വിദ്യാസാഗർ രാജ്ഭവനിൽ വച്ച് പളനിസാമിയ്ക്കു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തമിഴ് ‌നാട്ടിൽ 10 മാസങ്ങൾക്കിടെ ഇതു മൂന്നാമത്തെ മന്ത്രിസഭയാണ്. പുതിയ മന്ത്രിസഭയില്‍ ആഭ്യന്തരം, ധനകാര്യം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകള്‍ പളനിസാമി കൈകാര്യം ചെയ്യും. അദ്ദേഹം വെള്ളിയാഴ്ച ബാംഗ്ലൂർ പാരപ്പന അഗ്രഹാര ജയിലിൽ ചെന്ന് ശശികലയെ സന്ദർശിക്കുമെന്നു അറിയുന്നു.

അതേ സമയം, പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് പനീർശെൽവത്തിന്റെ തീരുമാനം.