നിലമ്പൂർ- നഞ്ചങ്കോട്, കണ്ണൂർ- മട്ടന്നൂർ വിമാനത്താവളം റെയിൽ പാതകൾക്ക് കേന്ദ്ര അനുമതി

2016 ഫെബ്രുവരിയിലാണ് കേന്ദ്ര മന്ത്രിസഭ സംസ്ഥാനങ്ങളുമായി സംയുക്ത സംരംഭ റെയില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങള്‍ കേന്ദ്രവുമായി സംയുക്ത സംരംഭ കരാര്‍ ഒപ്പിട്ടിരുന്നു. തുടർന്നാണ് കേരളം എട്ട് പദ്ധതികളുടെ പട്ടിക സമർപ്പിച്ചത്. കേരളത്തിൽ നിന്നുള്ള രണ്ട് പദ്ധതികൾക്ക് മാത്രമാണ് സതേൺ റെയിൽവേക്ക് കീഴിൽ അനുമതി ലഭിച്ചിട്ടുള്ള പദ്ധതികൾ.

നിലമ്പൂർ- നഞ്ചങ്കോട്, കണ്ണൂർ- മട്ടന്നൂർ വിമാനത്താവളം റെയിൽ പാതകൾക്ക് കേന്ദ്ര അനുമതി

കേരളം സമർപ്പിച്ച സംയുക്ത സംരംഭ റെയിൽവേ പദ്ധതികളിൽ ഉൾപ്പെട്ട നിലമ്പൂർ - നഞ്ചങ്കോട്
റെയിൽ പാതയ്ക്ക് കേന്ദ്രാനുമതി. കേരളം സമർപ്പിച്ച എട്ട് പദ്ധതികളുള്ള പട്ടികയിൽ ഉൾപ്പെടാത്ത കണ്ണൂർ-മട്ടന്നൂർ വിമാനത്താവള റെയിൽ പാതയ്ക്കും മുൻ‌കൂർ അനുമതി ലഭിച്ചിട്ടുണ്ട്.

2016 ഫെബ്രുവരിയിലാണ് കേന്ദ്ര മന്ത്രിസഭ സംസ്ഥാനങ്ങളുമായി സംയുക്ത സംരംഭ റെയില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങള്‍ കേന്ദ്രവുമായി സംയുക്ത സംരംഭ കരാര്‍ ഒപ്പിട്ടിരുന്നു. തുടർന്നാണ് കേരളം എട്ട് പദ്ധതികളുടെ പട്ടിക സമർപ്പിച്ചത്. കേരളത്തിൽ നിന്നുള്ള രണ്ട് പദ്ധതികൾക്ക് മാത്രമാണ് സതേൺ റെയിൽവേക്ക് കീഴിൽ അനുമതി ലഭിച്ചിട്ടുള്ള പദ്ധതികൾ.

സംയുക്ത സംരംഭ കമ്പനിക്ക് ധനകാര്യ സ്ഥാപനങ്ങളില്‍നിന്നോ ബാങ്കുകളില്‍നിന്നോ താല്‍പ്പര്യമുള്ളവരില്‍നിന്നോ ഫണ്ട് സ്വരൂപിക്കാം. പദ്ധതിയുടെ 50 ശതമാനം ചെലവ് കേന്ദ്രം വഹിക്കും. ബാക്കി തുക സംസ്ഥാനം കണ്ടെത്തണം.

നിലമ്പൂർ -നഞ്ചങ്കോട് പാത ഏറെക്കാലമായി ഉയരുന്ന ആവശ്യമായിരുന്നു. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് നടപടികൾ ആരംഭിച്ചിരുന്നെങ്കിലും എങ്ങുമെത്താതെ അവസാനിക്കുകയായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി ഈ വർഷം പകുതിയോടെ പ്രവർത്തനം തുടങ്ങാനിരിക്കുന്ന കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് എത്തിച്ചേരാനുള്ള എളുപ്പ മാർഗമായി കണ്ണൂർ- മട്ടന്നൂർ റെയിൽപാത മാറും. കണ്ണൂരിലെ മലയോര ജനതക്ക് പുറംലോകത്ത് എളുപ്പത്തിൽ എത്തിച്ചേരാനുള്ള മാർഗമായും ഈ പാത മാറും.

Read More >>