കോയമ്പത്തൂര്‍ നെഹ്‌റു കോളേജില്‍ മേല്‍ക്കൂര ഇടിഞ്ഞു വീണു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

അപകടമുണ്ടായ സമയത്ത് കുട്ടികള്‍ കൂട്ടമായി ക്ലാസിന്റെ മറ്റൊരു ഭാഗത്ത് നിന്നതുകൊണ്ട് വന്‍ അപകടമൊഴിവായി.

കോയമ്പത്തൂര്‍ നെഹ്‌റു കോളേജില്‍ മേല്‍ക്കൂര ഇടിഞ്ഞു വീണു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കോയമ്പത്തൂര്‍ നെഹ്‌റു കോളേജില്‍ മേല്‍ക്കൂര അടര്‍ന്നുവീണു. വിദ്യാര്‍ത്ഥികള്‍ കൂട്ടമായി മറ്റൊരിടത്ത് മാറി നില്‍ക്കുകയായിരുന്നതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി. മൂന്നാം വര്‍ഷ ബികോം സിഎ ബി ക്ലാസിലാണ് ഇന്ന് മേല്‍ക്കൂര അടര്‍ന്നുവീണത്. അമ്പതോളം കുട്ടികളാണ് ക്ലാസിലുണ്ടായിരുന്നത്.

എന്നാല്‍ അപകടമുണ്ടായ സമയത്ത് കുട്ടികള്‍ കൂട്ടമായി ക്ലാസിന്റെ മറ്റൊരു ഭാഗത്ത് നിന്നതുകൊണ്ട് വന്‍ അപകടമൊഴിവായി. വലിയ ശബ്ദത്തോടെ മേല്‍ക്കൂരയുടെ ഒരു ഭാഗം നിലം പതിക്കുകയായിരുന്നു. പിന്നീട് കുറേ സമയത്തേയ്ക്ക് മണ്ണും പൊടിയും കാരണം ചുറ്റുമുള്ളതൊന്നും വിദ്യാര്‍ത്ഥികള്‍ക്ക് കാണാനായില്ല. കോളേജധികൃതര്‍ സംഭവത്തോട് പ്രതികരിച്ചിട്ടില്ല

Read More >>