കൈക്കൂലിക്കേസ് ഒതുക്കിതീര്‍ക്കാന്‍ കൈക്കൂലി; മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ അറസ്റ്റില്‍

ഛത്തിസ്ഗഡ് സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്‍ചാര്‍ജായിരുന്നു അഗര്‍വാള്‍ 10 വര്‍ഷം മുമ്പ് 45 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ സിബിഐ അന്വേഷണം നടത്തിവരികയായിരുന്നു. കേസ് ഇല്ലാതാക്കുന്നതിനു കൈക്കൂലിയായി പണവും സ്വര്‍ണവും ഇയാള്‍ നേരത്തെതന്നെ കൈമാറിയിരുന്നു.

കൈക്കൂലിക്കേസ് ഒതുക്കിതീര്‍ക്കാന്‍ കൈക്കൂലി; മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ അറസ്റ്റില്‍

കൈക്കൂലിക്കേസ് ഒതുക്കി തീര്‍ക്കാന്‍ കൈക്കൂലി നല്‍കിയ മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ അറസ്റ്റില്‍. ഛത്തിസ്ഗഡില്‍ നിന്നുള്ള ഐഎഎസ് ഓഫീസറായ ബി എല്‍ അഗര്‍വാളാണ് അറസ്റ്റിലായത്. കൈക്കൂലി വാങ്ങിയതിനെതുടര്‍ന്നു തനിക്കെതിരായ കേസ് ഒതുക്കുന്നതിനായി 1.5 കോടി രൂപയാണ് ഇയാള്‍ കൈക്കൂലി നല്‍കാന്‍ ശ്രമിച്ചത്.

ഛത്തിസ്ഗഡ് സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്‍ചാര്‍ജായിരുന്നു അഗര്‍വാള്‍ 10 വര്‍ഷം മുമ്പ് 45 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ സിബിഐ അന്വേഷണം നടത്തിവരികയായിരുന്നു. കേസ് ഇല്ലാതാക്കുന്നതിനു കൈക്കൂലിയായി പണവും സ്വര്‍ണവും ഇയാള്‍ നേരത്തെതന്നെ കൈമാറിയിരുന്നു. ഈ പണം കൈമാറിയത് ഹവാലാ ഇടപാടു വഴിയായിരുന്നുവെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

പ്രതിയായ ബിഎല്‍ അഗര്‍വാള്‍ 1988 ബാച്ച് ഐഎഎസ് ഓഫീസറാണ്. ഇദ്ദേഹത്തിനെതിരെ കൈക്കൂലി വാങ്ങിയതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് 2008, 2010 വര്‍ഷങ്ങളില്‍ ആദായനികുതി വകുപ്പ് പ്രതിയുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. പ്രസ്തുത കേസില്‍ 2010 ഫെബ്രുവരിയില്‍ സര്‍വീസില്‍ നിന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെങ്കിലും നാലുമാസത്തിനുള്ളില്‍ ഇയാര്‍ സര്‍വ്വീസില്‍ പുനഃപ്രവേശിച്ചിരുന്നു.