ജാതിരാഷ്ട്രീയം മൂർദ്ധന്യത്തിലെത്തുന്ന ഉത്തർ പ്രദേശ്

രാമക്ഷേത്ര നിര്‍മ്മാണവും ലവ് ജിഹാദുമാണ് ബിജെപി പ്രചരണായുധമായി സ്വീകരിച്ചിരിക്കുന്നത്. മുസ്ലീം വോട്ടുകൾ ലക്ഷ്യമാക്കിയാണ് ബിഎസ്പിയുടെ നീക്കം. സമാജ്വാദി പാർട്ടി മുസ്ലിം-സവർണ്ണ വോട്ടുകളിലാണ് ഉന്നംവച്ചിരിക്കുന്നത്.

ജാതിരാഷ്ട്രീയം മൂർദ്ധന്യത്തിലെത്തുന്ന ഉത്തർ പ്രദേശ്

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രാഷ്ട്രീയ പാർട്ടികൾ ജാതി രാഷ്ട്രീയം പ്രധാന ആയുധമാക്കുന്നു. വർഗ്ഗീയതയും ജാതീയതയും മുന്നോട്ടുവച്ചുള്ള വോട്ടു തേടലാണു പ്രധാനപാര്‍ട്ടികളുടെ അജണ്ട.

രാമക്ഷേത്ര നിര്‍മ്മാണവും ലവ് ജിഹാദുമാണ് ബിജെപി പ്രചരണായുധമായി സ്വീകരിച്ചിരിക്കുന്നത്. മുസ്ലീം വോട്ടുകൾ ലക്ഷ്യമാക്കിയാണ് ബിഎസ്പിയുടെ നീക്കം. സമാജ്വാദി പാർട്ടി മുസ്ലിം-സവർണ്ണ വോട്ടുകളിലാണ് ഉന്നംവച്ചിരിക്കുന്നത്.

മോദിയുടെ നോട്ടു നിരോധനം ബിജെപിയ്ക്കു സാരമായ ആഘാതങ്ങള്‍ ഏല്‍പ്പിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കച്ചവടവും ജീവിതവും വഴിമുട്ടിയ സാധാരണക്കാര്‍ നോട്ടു നിരോധനത്തിന്‌റെ തിക്തഫലങ്ങളില്‍ നിന്നും കരകയറിയിട്ടില്ല. ഫരീദാബാദിലെ അഞ്ച് സീറ്റുകളിലും മുന്‍തൂക്കം സമാജ് വാദിക്കാണെന്ന് ഇക്കണോമിക് ടൈംസ് നടത്തിയ സര്‍വേ പറയുന്നു. അയോധ്യയിലും നില വ്യത്യസ്തമല്ല. ബിഎസ്പിയ്ക്കും പിന്തുണയുള്ള കാറ്റാണു വീശുന്നത്. എന്നിരിക്കിലും രാമക്ഷേത്രം എന്ന മോഹനവാഗ്ദാനത്തില്‍ ആകൃഷ്ടരായിരിക്കുന്ന ചുരുക്കം ചിലരുമുണ്ട്.

കര്‍ഷകര്‍ക്കു മുന്‍തൂക്കമുള്ള ഫാറൂഖാബാദില്‍ ബിജെപിയ്ക്കു പിന്തുണ കുറവാണ്. എസ് പിയിലാണു അവര്‍ പ്രതീക്ഷ. മുസ്ലീം സമൂഹം ശക്തമായ ഫാറൂഖാബാദില്‍ മായാവതിയും പ്രതീക്ഷയര്‍പ്പിക്കുന്നതില്‍ അത്ഭുതമില്ല.

അക്ബര്‍പൂര്‍, അംബേദ്കര്‍ നഗര്‍ എന്നിവിടങ്ങള്‍ മായാവതിയുടെ ശക്തികേന്ദ്രങ്ങളാണു. സ്വജാതിസ്‌നേഹം തന്നെയാണു ഇവിടെ മായാവതിക്കു തുണയാകുന്നത്.

Read More >>