ആറളം ഫാമിൽ നിന്നുള്ള തോട്ടണ്ടി കാപ്പെക്സ് വാങ്ങിത്തുടങ്ങി; ആദ്യ ലോഡ് കൊല്ലത്തെ ഫാക്ടറിയിലെത്തി

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സര്‍ക്കാര്‍ ഫാമുകളില്‍ നിന്ന് വിളവെടുക്കുന്ന തോട്ടണ്ടി, കാപ്പെക്സ് ഫാക്ടറികളിലെ ആവശ്യത്തിനായി സമാഹരിക്കുന്ന പദ്ധതി കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ആറളം ഫാമില്‍ നിന്നും തോട്ടണ്ടി വാങ്ങിയത്.

ആറളം ഫാമിൽ നിന്നുള്ള തോട്ടണ്ടി കാപ്പെക്സ് വാങ്ങിത്തുടങ്ങി; ആദ്യ ലോഡ് കൊല്ലത്തെ ഫാക്ടറിയിലെത്തി

കണ്ണൂർ ആറളം ഫാമിൽ വിളവെടുത്ത നാടൻ തോട്ടണ്ടി കൊല്ലം പെരുമ്പുഴയിലെ കാപ്പെക്സ് ഫാക്ടറിയിലെത്തി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സര്‍ക്കാര്‍ ഫാമുകളില്‍ നിന്ന് വിളവെടുക്കുന്ന തോട്ടണ്ടി, കാപ്പെക്സ് ഫാക്ടറികളിലെ ആവശ്യത്തിനായി സമാഹരിക്കുന്ന പദ്ധതി കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ആറളം ഫാമില്‍ നിന്നും തോട്ടണ്ടി വാങ്ങിയത്.

ആറളം ഫാമിൽ രണ്ട് മാസമായി ശമ്പളം മുടങ്ങുകയും ആദിവാസികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. സർക്കാർ നൽകിയ സഹായധനത്തിന് പുറമെ തോട്ടണ്ടി വാങ്ങാനായി കാപ്പെക്സ് നൽകിയ തുകയും ഉപയോഗിച്ചാണ് മാനേജ്‌മെന്റ് ഫാമിലെ സാമ്പത്തിക പ്രശ്നങ്ങൾ താൽക്കാലികമായെങ്കിലും പരിഹരിച്ചത്.

പെരുമ്പുഴയിലെ കാപ്പെക്സ് ഫാക്ടറിയിൽ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ തോട്ടണ്ടി ഏറ്റുവാങ്ങി. തുടര്‍ന്ന് ഫാക്ടറി അങ്കണത്തില്‍ കൃഷി ചെയ്ത പുതിയതരം ഇരുനൂറില്‍ പരം കശുമാവില്‍ നിന്നുള്ള വിളവെടുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു.

Read More >>