എംഎല്‍എ ചിറ്റയം ഗോപകുമാറിനെതിരെയുള്ള ജാതി അധിക്ഷേപം; സിപിഐ നേതാവ് മനോജ് ചരളേലിനെതിരെ പാര്‍ട്ടി അന്വേഷണം ആരംഭിച്ചു

മനോജിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സിപിഐയുടെ ഒരു വിഭാഗം നേതാക്കന്മാരും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ചിറ്റയം ഗോപകുമാര്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് പരാതി നല്കിയിട്ടില്ല. പക്ഷേ നവമാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഈ സംഭവം വലിയ വമര്‍ശനത്തിനു വിധേയമായിരിക്കുകയാണ്. തുടര്‍ന്നാണ് പാര്‍ട്ടി നടപടിയിലേക്കു നീങ്ങിയത്.

എംഎല്‍എ ചിറ്റയം ഗോപകുമാറിനെതിരെയുള്ള ജാതി അധിക്ഷേപം; സിപിഐ നേതാവ് മനോജ് ചരളേലിനെതിരെ പാര്‍ട്ടി അന്വേഷണം ആരംഭിച്ചു

അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനെക്കുറിച്ച് ജാതീയമായി അധിക്ഷേപിച്ചു സംസാരിച്ചുവെന്ന ആരോപണത്തില്‍ പത്തനംതിട്ട സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മനോജ് ചരളേലിനെതിരെ പാര്‍ട്ടി അന്വേഷണം ആരംഭിച്ചു. ഒരു സ്വകാര്യ ഫോണ്‍ സംഭാഷണത്തില്‍ മനോജ് ചിറ്റയം ഗോപകുമാറിനെ ജാതി പരാമര്‍ശങ്ങളോടെ ഇകഴ്ത്തി സംസാരിച്ചുവെന്നാണ് ആരോപണം ഉയുന്നത്.

ഈ ഫോണ്‍ സംഭാഷണം രണ്ടു ദിവസമായി നവമാധ്യമങ്ങളിലെല്ലാം വ്യാപകമായി പ്രചരിക്കുകയാണ്. സോഷ്യല്‍ മീഡിയകളിലും വന്‍ പ്രതിഷേധമാണ് ഇതിനെതിരെ നടക്കുന്നത്. കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ മനസ്സില്‍ ഇപ്പോഴും സ്വകാര്യമായി ഫ്യൂഡല്‍ ജന്മി മനോഭാവമാണെന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍.

മനോജിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സിപിഐയുടെ ഒരു വിഭാഗം നേതാക്കന്മാരും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ചിറ്റയം ഗോപകുമാര്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് പരാതി നല്കിയിട്ടില്ല. പക്ഷേ നവമാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഈ സംഭവം വലിയ വമര്‍ശനത്തിനു വിധേയമായിരിക്കുകയാണ്. തുടര്‍ന്നാണ് പാര്‍ട്ടി നടപടിയിലേക്കു നീങ്ങിയത്.

കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്തിതിരുന്നു. എന്നാല്‍ യോഗത്തില്‍ മനോജ് പങ്കെടുത്തില്ല. തുടര്‍ന്നു 48 മണിക്കൂറിനുള്ളില്‍ വിശദീകരണം എഴുതി നല്‍കാന്‍ നേതാവിനോട് യോഗം ആവശ്യപ്പെടുകയായിരുന്നു. 18ന് നടക്കുന്ന ജില്ലാ എക്സിക്യൂട്ടീവും ജില്ലാ കൗണ്‍സിലും സംഭവത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണു സൂചന.

Read More >>