ഷാര്‍ജയില്‍ വാഹനങ്ങള്‍ക്ക് തീ പിടിച്ചു

ഗുരുതരമല്ലാത്ത അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍, വാഹനം ഓടിക്കുന്നവര്‍ കാലാവസ്ഥയെ കുറിച്ച് ബോധവാന്‍മാരാകണം എന്ന് ഷാര്‍ജ പോലീസ് പറഞ്ഞു

ഷാര്‍ജയില്‍ വാഹനങ്ങള്‍ക്ക് തീ പിടിച്ചു

പൊടിക്കാറ്റും മഴയും യുഏഇയുടെ വിവിധ ഭാഗങ്ങളില്‍ ആഞ്ഞടിക്കുന്ന സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ നിതാന്ത ജാഗ്രത പാലിക്കണം എന്ന് പോലീസ് അറിയിച്ചു.

ഗുരുതരമല്ലാത്ത അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.

ഷാര്‍ജയിലെ അല്‍ മജാസ് പ്രദേശത്ത് കഴിഞ്ഞ ദിവസം രാവിലെ രണ്ടു വാഹനങ്ങള്‍ക്ക് തീ പിടിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പത്തു മിനിട്ടുകള്‍ക്കം തീ അണയ്ക്കാന്‍ കഴിഞ്ഞതും അപകടത്തിന്റെ രൌദ്രത കുറച്ചു എന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍.സമി അല്‍ നഖ്‌ബി പറഞ്ഞു.തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.