തമാശ ആസ്വദിക്കുന്നതിനു മാർഗനിർദ്ദേശം നൽകാൻ കഴിയില്ല: സുപ്രീം കോടതി

സിഖ് സമുദായക്കാരെ ബന്ധപ്പെടുത്തിയുള്ള ഫലിതങ്ങള്‍ക്കെതിരെ അഡ്വ. ഹര്‍വീന്ദര്‍ ചൗധരി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

തമാശ ആസ്വദിക്കുന്നതിനു മാർഗനിർദ്ദേശം നൽകാൻ കഴിയില്ല: സുപ്രീം കോടതി

തമാശ കേള്‍ക്കുമ്പോള്‍ ആളുകള്‍ എങ്ങിനെ പെരുമാറണമെന്നു  മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ പറ്റുമോയെന്നു സുപ്രീം കോടതി. സിഖ് സമുദായക്കാരെ ബന്ധപ്പെടുത്തിയുള്ള ഫലിതങ്ങള്‍ക്കെതിരെ അഡ്വ. ഹര്‍വീന്ദര്‍ ചൗധരി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.


പട്ടിക ജാതി, പട്ടിക വര്‍ഗക്കാരെ അപമാനങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടി കരുത്തുള്ള നിയമങ്ങള്‍ ഉള്ളപ്പോള്‍ സിഖ് സമുദായത്തിനു അങ്ങിനെയൊന്നില്ലെന്നു ചൗധരി വാദിച്ചു. അതു പാര്‍ലമെന്‌റ് നിര്‍മ്മിച്ച നിയമമാണെന്നും അതെല്ലാം നിയമസഭയുടെ വിഷയമാണെന്നും കോടതി മറുപടി നല്‍കി.


'ഞങ്ങള്‍ക്കു മാര്‍ഗനിര്‍ദ്ദേശമൊന്നും നല്‍കാന്‍ പറ്റില്ല. അല്ലെങ്കിൽത്തന്നെ ആര്‍ക്കാണു മാര്‍ഗനിര്‍ദ്ദേശം നല്‍കുക?' ജസ്റ്റിസ് മിശ്ര ചോദിച്ചു.


മാര്‍ഗനിര്‍ദ്ദേശം ഉണ്ടാക്കുകയാണെങ്കില്‍ അതു അപഹാസ്യരാകുന്നതില്‍ നിന്നും എല്ലാവരേയും രക്ഷിക്കുമെന്നു ഡല്‍ഹി ഗുരുദ്വാര സിഖ് പ്രഭാണ്ഡക് സമിതിയ്ക്കു വേണ്ടി ഹാജരായ അഡ്വ. ആര്‍ എസ് സൂരി പറഞ്ഞു.


ഗൂർഖകളെ തൊപ്പിയും കത്തിയും ചേർത്തു പരിഹസിക്കുന്നതിനെതിരെ ഒരു നിയമവിദ്യാർഥി നൽകിയ മറ്റൊരു പരാതിയും കോടതി പരാമർശിച്ചു. ഗൂർഖകളെ ഇന്ത്യ ബഹുമാനിക്കുന്നുണ്ടെന്നും ഇങ്ങിനെയൊരു ഹർജി നൽകുന്നതു വഴി അവരെ അപമാനിക്കുകയാണെന്നും കോടതി പറഞ്ഞിരുന്നു.


'പൗരന്മാര്‍ക്കു ധാര്‍മ്മികതയ്ക്കുള്ള മാര്‍ഗനിര്‍ദ്ദേങ്ങള്‍ കൊടുക്കാന്‍ കോടതിയ്ക്കാവില്ല. ജനങ്ങള്‍ക്കു പരസ്പരമുള്ള  സംയമനം ആണു വേണ്ടതു. രാജ്യത്തിനു മുഴുവന്‍ ഒരേ നിയമമാണുള്ളതു,' സുപ്രീം കോടതി ബഞ്ച് പറഞ്ഞു.

Read More >>