ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും മുന്നില്‍ മുട്ടുമടക്കിയില്ല; കൈയേറി നിര്‍മ്മിച്ച അനധികൃത കച്ചവടസ്ഥാപനങ്ങള്‍ പൊളിച്ചുമാറ്റി കോഴിക്കോട് കലക്ടറും സംഘവും

നിര്‍മ്മാണങ്ങളില്‍ ഒന്നു തൊട്ടപ്പോള്‍ അതുനടത്തുന്നവര്‍ ഇത്രയും ക്ഷോഭിക്കണമെങ്കില്‍ എന്ത് കൊണ്ട് ഇത്രയും നാള്‍ ആരും ഇത് തൊട്ടില്ല എന്നതിന്റെ ഉത്തരവും അതുതന്നെയാണെന്നും കലക്ടര്‍ വ്യക്തമാക്കുന്നുണ്ട്.

ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും മുന്നില്‍ മുട്ടുമടക്കിയില്ല;  കൈയേറി നിര്‍മ്മിച്ച അനധികൃത കച്ചവടസ്ഥാപനങ്ങള്‍ പൊളിച്ചുമാറ്റി കോഴിക്കോട് കലക്ടറും സംഘവും

കോഴിക്കോട് ബീച്ചിലെ പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള കൈയേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും പൊളിച്ചുമാറ്റി ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ടാസ്‌കഫോഴ്‌സ്. കൈയേറ്റങ്ങള്‍ പൊളിച്ചുമാറ്റുന്ന വീഡിയോ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ച കലക്ടര്‍ കൈയേറ്റക്കാരുടെ ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും മുന്നില്‍ സധൈര്യം നിലകൊണ്ട് പ്രവര്‍ത്തിച്ച ആര്‍ഡിഓ, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ തുടങ്ങിയവരെ അഭിന്ദിക്കുകയും ചെയ്തിട്ടുണ്ട്.


കോഴിക്കോട് ബീച്ചിന്റെ കണ്ണായ ഭാഗത്ത് പതിറ്റാണ്ടുകളായി സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി കൈവശം വെച്ച് കച്ചവടസ്ഥാപനങ്ങള്‍ നടത്തുന്നത് ചുണ്ടിക്കാട്ടി പലരും ഫേസ്ബുക്കു വഴി കലക്ടറോടു പരാഎതി പറഞ്ഞിരുന്നു. സൗത്ത് ബീച്ചിലെ നവീകരണ പ്രോജക്ട് നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോഴാണു രേഖകള്‍ വിശദമായി പരിശോധിക്കുകയും ഇത്രയും വലിയ കയ്യേറ്റം ബോധ്യപ്പെടുകയും ചെയ്തതെന്നും കലക്ടര്‍ പറയുന്നു. ിതിന്റെ അടിസ്ഥാനത്തിലാണ് കലക്ടറുടെ നേതൃത്വത്തില്‍ നടപടി കൈക്കൊണ്ടത്.

സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ നിയമപരമായ നൂലാമാലകള്‍ പലതും ഉണ്ടാക്കാന്‍ പലരുടെ ഭാഗത്ത് നിന്നും ശ്രമങ്ങള്‍ ഉണ്ടായെങ്കിലും അതില്‍ ശ്രദ്ധകൊടുക്കാതെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തങ്ങള്‍ക്കായെന്നും കലക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചുണ്ടിക്കാണിച്ചിട്ടുണ്ട്. നിര്‍മ്മാണങ്ങളില്‍ ഒന്നു തൊട്ടപ്പോള്‍ അതുനടത്തുന്നവര്‍ ഇത്രയും ക്ഷോഭിക്കണമെങ്കില്‍ എന്ത് കൊണ്ട് ഇത്രയും നാള്‍ ആരും ഇത് തൊട്ടില്ല എന്നതിന്റെ ഉത്തരവും അതുതന്നെയാണെന്നും കലക്ടര്‍ വ്യക്തമാക്കുന്നുണ്ട്.

അപ്പൊ സാറന്മാര്‍ സാറന്മാര്‍ക്ക് പറ്റും പോലെ പയറ്റുക. നമ്മള് പാവം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മറുഭാഗത്ത് പയറ്റി നോക്കട്ടെ- എന്നു സൂചിപ്പിച്ചാണ് കലക്ടര്‍ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

Read More >>