പരിസ്ഥിതിലോല പ്രദേശം 9107 ച.കി.മീ ആയി നിജപ്പെടുത്തണം; ഇളവിനായി കേന്ദ്രത്തെ സമീപിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം

പൊതുമരാമത്ത് വകുപ്പിലെ ഡിസൈന്‍ വിഭാഗവും ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗവും ശക്തിപ്പെടുത്താനും തീരുമാനമായി. വകുപ്പ് ആസ്ഥാനത്ത് നിലവിലുളള മൂന്ന് ഡിസൈന്‍ യൂണിറ്റുകള്‍ പുനസംഘടിപ്പിച്ച് ഏഴ് ഡിസൈന്‍ യൂണിറ്റുകള്‍ രൂപീകരിക്കും. എറണാകുളത്തും കോഴിക്കോടും രണ്ട് പുതിയ മേഖലാ ഡിസൈന്‍ ഓഫീസുകള്‍ ആരംഭിക്കും. ഇതിനായി അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ 18 സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കും. ബാക്കി തസ്തികകള്‍ പുനര്‍വിന്യാസം വഴി നികത്താനുമാണ് മന്ത്രിസഭായോഗ തീരുമാനം.

പരിസ്ഥിതിലോല പ്രദേശം 9107 ച.കി.മീ ആയി നിജപ്പെടുത്തണം; ഇളവിനായി കേന്ദ്രത്തെ സമീപിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം

കേരളത്തിലെ പരിസ്ഥിതിലോല പ്രദേശത്തിന്റെ വിസ്തീര്‍ണം 9107 ച.കി.മീ. ആയി നിജപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനോടു അഭ്യര്‍ത്ഥിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ധനകാര്യ വകുപ്പിന്റെ വ്യവസ്ഥകള്‍ക്കു വിധേയമായി ശമ്പള പരിഷ്‌കരണം അനുവദിക്കാനും യോഗം തീരുമാനിച്ചു.

പൊതുമരാമത്ത് വകുപ്പിലെ ഡിസൈന്‍ വിഭാഗവും ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗവും ശക്തിപ്പെടുത്താനും തീരുമാനമായി. വകുപ്പ് ആസ്ഥാനത്ത് നിലവിലുളള മൂന്ന് ഡിസൈന്‍ യൂണിറ്റുകള്‍ പുനസംഘടിപ്പിച്ച് ഏഴ് ഡിസൈന്‍ യൂണിറ്റുകള്‍ രൂപീകരിക്കും. എറണാകുളത്തും കോഴിക്കോടും രണ്ട് പുതിയ മേഖലാ ഡിസൈന്‍ ഓഫീസുകള്‍ ആരംഭിക്കും. ഇതിനായി അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ 18 സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കും. ബാക്കി തസ്തികകള്‍ പുനര്‍വിന്യാസം വഴി നികത്തും.


ജീവനക്കാരെ പുനര്‍വിന്യസിച്ചുകൊണ്ടു തിരുവനന്തപുരത്ത് ഒരു ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ക്വാളിറ്റി കണ്‍ട്രോള്‍ മേഖലാ ലബോറട്ടറി രൂപീകരിക്കും. എറണാകുളത്തും, കോഴിക്കോടുമാണ് നിലവില്‍ മേഖലാ ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറികളുള്ളത്. മൂന്നു മേഖലാ ക്വളിറ്റി കണ്‍ട്രോള്‍ ലബോറട്ടറികളിലും പുതിയ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റുകള്‍ രൂപീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇതോടൊപ്പം, ഫോം മാറ്റിങ്‌സ് (ഇന്ത്യ) ലിമിറ്റഡിലെ ജീവനക്കാര്‍ക്ക് 01-04-2013 മുതല്‍ മുന്‍കാല പ്രാബ്യലത്തോടെ പുതുക്കിയ ശമ്പളം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. താമരശ്ശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്- 2, ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്- 1, പ്രോസസ് സെര്‍വര്‍- 4, അറ്റന്‍ഡര്‍ - 1 , എന്നീ തസ്തികകള്‍ സൃഷ്ടിക്കും. ശരീരത്തില്‍ മണ്ണണ്ണ വീണ് തീപ്പിടിച്ചു മരിച്ച തിരുവനന്തപുരം വിളപ്പില്‍ സ്വദേശി സ്റ്റെല്ലയുടെ മകള്‍ എസ് അനിതയ്ക്ക് റവന്യൂ വകുപ്പില്‍ ക്ലാര്‍ക്ക് തസ്തികയില്‍ ജോലി നല്‍കും.

ഹാരിസണ്‍ മലയാളം ലിമിറ്റഡ് ഫയല്‍ ചെയ്ത കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി എസ് ബി പ്രേമചന്ദ്ര പ്രഭുവിനെ നിയമിച്ചു. കൂടാതെ, തിരുവനന്തപുരം സിറ്റിസണ്‍സ് ഇന്ത്യ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റും ആരോഗ്യ വകുപ്പും ചേര്‍ന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക സഹായത്തോടെ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുളള കേരള ബ്ലെഡ് ബാങ്ക് സൊസൈറ്റിക്ക് ഭരണാനുമതി നല്‍കി. അബ്കാരി കുടിശ്ശിക പിരിച്ചെടുക്കുന്നതിനായി എക്‌സൈസ് വകുപ്പില്‍ നടപ്പാക്കിയിരുന്ന ആംനെസ്റ്റി സ്‌കീമിന്റെ (ഒറ്റത്തവണ തീര്‍പ്പാക്കല്‍) കാലാവധി 2017 മാര്‍ച്ച് 31 ആക്കി നിജപ്പെടുത്തി.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്

Read More >>