അതിര്‍ത്തി കടന്ന് രണ്ടായിരത്തിന്റെ കള്ളനോട്ട്;വ്യാജനെ തിരിച്ചറിയാന്‍ ജവാന്മാര്‍ക്ക് പരിശീലനം നൽകാൻ ബിഎസ്എഫ്

ഇന്ത്യാ- ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെയാണ് കൂടുതല്‍ കള്ളനോട്ട് എത്തുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് ജവാന്മാര്‍ക്ക് പരിശീലനം നല്‍കുക.

അതിര്‍ത്തി കടന്ന് രണ്ടായിരത്തിന്റെ കള്ളനോട്ട്;വ്യാജനെ തിരിച്ചറിയാന്‍ ജവാന്മാര്‍ക്ക് പരിശീലനം നൽകാൻ ബിഎസ്എഫ്

അതിര്‍ത്തിയില്‍ കള്ളനോട്ട് വ്യാപകമായതോടെയാണ് യാഥാര്‍ത്ഥ നോട്ടും കള്ളനോട്ടും തിരിച്ചറിയാന്‍ ജവാന്മാര്‍ക്ക് പരിശീലനം നല്‍കാന്‍ ബിഎസ്എഫ് ഒരുങ്ങുന്നത്. റിസര്‍വ്വ് ബാങ്ക് അധികൃതരുമായി ജവാന്മാര്‍ക്ക് പരിശീലനം നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്തു വരികയാണെന്ന് ബിഎസ്എഫ് അറിയിച്ചു. ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെയാണ് കൂടുതല്‍ കൂടുതല്‍ കള്ളനോട്ട് എത്തുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

അര്‍ദ്ധസൈനിക വിഭാഗത്തിനും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കും രണ്ടായിരത്തിന്റെ കള്ളനോട്ട് കടത്ത് ഉറക്കമില്ലാത്ത രാത്രികളാണ് നല്‍കുന്നത്. നിരവധി കള്ളനോട്ടുകളാണ് സുരക്ഷാ ഏജന്‍സികള്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ നിന്ന് പിടിച്ചെടുത്തത്. വാട്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ പുതിയ നോട്ടിലെ പകുതിയോളം സുരക്ഷാ സംവിധാനങ്ങള്‍ ചേര്‍ത്താണ് വ്യാജനും പുറത്തിറക്കിയിട്ടുള്ളതെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറയുന്നു.

അതുകൊണ്ട് തന്നെ ഒറിജിനലും വ്യാജനും തമ്മില്‍ തിരിച്ചറിയാന്‍ പരിശീലനം ആവശ്യമാണെന്നാണ് ബിഎസ്എഫ് പറയുന്നത്. കഴിഞ്ഞ ആഴ്ച പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് 2000ന്റെ നാല്‍പത് കള്ളനോട്ടുകള്‍ യുവാവില്‍ നിന്നും പിടികൂടിയിരുന്നു.