പൂച്ചയാണെന്ന് കരുതി ആറ് വയസുകാരന്‍ പുലിക്കുട്ടികളെ വീട്ടില്‍ വളര്‍ത്തി; വനംവകുപ്പ് ഇടപെട്ട് കാട്ടിലേക്കയച്ചു

തനിക്ക് കിട്ടിയ രണ്ട് പുലിക്കുട്ടികള്‍ പൂച്ചയാണെന്ന് കരുതി അവയ്‌ക്കൊപ്പം കളിച്ച ബാലന്‍ അവയ്ക്ക് പാലും ഭക്ഷണസാധനങ്ങളും കൊടുക്കുകയും ചെയ്തു.

പൂച്ചയാണെന്ന് കരുതി ആറ് വയസുകാരന്‍ പുലിക്കുട്ടികളെ വീട്ടില്‍ വളര്‍ത്തി; വനംവകുപ്പ് ഇടപെട്ട് കാട്ടിലേക്കയച്ചു

പൂച്ചയാണെന്ന് കരുതി ആന്ധ്രയില്‍ ആറ് വയസുകാരന്‍ പുലിക്കുട്ടികളെ വീട്ടില്‍ വളര്‍ത്തി. ഒടുവില്‍ സംഭവമറിഞ്ഞെത്തിയ വനംവകുപ്പ് ജീവനക്കാര്‍ ഇവയെ കാട്ടിലേക്കയച്ചു. വിശാഖപട്ടണം ജില്ലയിലെ പാദെരു എന്ന ഗ്രാമത്തിലാണ് സംഭവം. തനിക്ക് കിട്ടിയ രണ്ട് പുലിക്കുട്ടികള്‍ പൂച്ചയാണെന്ന് കരുതി അവയ്‌ക്കൊപ്പം കളിച്ച ബാലന്‍ അവയ്ക്ക് പാലും ഭക്ഷണസാധനങ്ങളും കൊടുക്കുകയും ചെയ്തു.

വീടിനടുത്തുള്ള കാട്ടില്‍ നിന്നാണ് ബാലന് പുലിക്കുട്ടികളെ കിട്ടിയത്. തുടര്‍ന്ന് ഇവയെ വീട്ടില്‍ കൊണ്ടുവന്ന് ബാലന്‍ ഭക്ഷണവും മറ്റും നല്‍കി അവയോടൊപ്പം കളിക്കുകയും ചെയ്തു. ബാലന്റെ മാതാപിതാക്കള്‍ക്കും അവ പുലിക്കുട്ടികളാണെന്ന് തിരിച്ചറിയാനായില്ല. അയല്‍വാസികളാണ് അവ പുലിക്കുട്ടികളാണെന്ന് തിരിച്ചറിഞ്ഞ് വീട്ടുകാരെ വിവരമറിയിച്ചത്. ഇതിനെത്തുടര്‍ന്ന് വനംവകുപ്പ് ജീവനക്കാര്‍ സംഭവസ്ഥലത്തെത്തി പുലിക്കുട്ടികളെ കസ്റ്റഡിയിലെടുത്ത് കാട്ടില്‍ കൊണ്ടുവിടുകയായിരുന്നു. രണ്ട് ദിവസമാണ് ബാലന്‍ പുലിക്കുട്ടികളെ വീട്ടില്‍ വളര്‍ത്തിയത്. അമ്മപ്പുലി സംഭവം അറിഞ്ഞിരുന്നെങ്കില്‍ ബാലനെ ആക്രമിച്ചേനെയെന്ന് വനംവകുപ്പ് ജീവനക്കാര്‍ പറഞ്ഞു.