സ്ത്രീ മദ്യലഹരിയിൽ സമ്മതം മൂളിയാലും ബലാത്സംഗം ആകാതിരിക്കുന്നില്ല: ബോംബെ ഹൈക്കോടതി

മദ്യലഹരിയിലുള്ള ഒരു സ്ത്രീക്ക്‌ ലൈംഗികബന്ധത്തിലേർപ്പെടാൻ സ്പഷ്ടമായ സമ്മതം നൽകാൻ കഴിയണമെന്നില്ല. എല്ലാ സമ്മതവും എല്ലായിപ്പോഴും സമ്മതമാകണമെന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ‘സ്ത്രീയുടെ സമ്മതമില്ലാതെ’ എന്നു പറയുന്നതിനു വിശാലമായ അർഥമാണുള്ളത്- ജസ്റ്റിസ് മൃദുല ഭാട്കർ പറഞ്ഞു.

സ്ത്രീ മദ്യലഹരിയിൽ സമ്മതം മൂളിയാലും ബലാത്സംഗം ആകാതിരിക്കുന്നില്ല: ബോംബെ ഹൈക്കോടതി

മദ്യലഹരിയിലുള്ള സ്ത്രീ അനുവദിച്ചതുകൊണ്ട് ബലാത്സംഗം ചെയ്യുന്നത് ന്യായീകരിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഒരു സ്ത്രീ ലൈംഗികബന്ധത്തിനു ഒരു പ്രാവശ്യം വിസമ്മതിച്ചാൽ അതിനർഥം അവർക്ക് താല്പര്യമില്ലെന്ന് തന്നെയാണ്. സംഭവം ബലാത്സംഗം ആകാതിരിക്കണമെങ്കിൽ 'സമ്മതം' സ്പഷ്ടവും രഹസ്യാത്മകം അല്ലാത്തതും ആയിരിക്കണമെന്നും കോടതി പറഞ്ഞു.

മദ്യലഹരിയിലുള്ള ഒരു സ്ത്രീയ്ക്ക് ലൈംഗികബന്ധത്തിലേർപ്പെടാൻ സ്പഷ്ടമായ സമ്മതം നൽകാൻ കഴിയണമെന്നില്ല. എല്ലാ സമ്മതവും എല്ലായിപ്പോഴും സമ്മതമാകണമെന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ‘സ്ത്രീയുടെ സമ്മതമില്ലാതെ’ എന്നു പറയുന്നതിനു വിശാലമായ അർഥമാണുള്ളത്- ജസ്റ്റിസ് മൃദുല ഭാട്കർ പറഞ്ഞു.


മൗനമോ അനിശ്ചിതത്വമോ സമ്മതമായി കണക്കാക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് മൃദുല പറഞ്ഞു. പൂനെ നിവാസിയായ ഒരാൾ കൂട്ടുകാരോടൊപ്പം ഒരു സഹപ്രവർത്തകയെ കൂട്ടബലാത്സംഗം ചെയ്ത കേസ് വിചാരണയിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ.

താൻ മനഃപൂർവ്വം മദ്യപിച്ചതല്ലെന്ന് വാദിക്കാരിയായ സ്ത്രീ പറഞ്ഞു. തനിക്കു ചതിയിലൂടെ മദ്യം തന്നതാണെന്നും അബോധാവസ്ഥയിലായപ്പോൾ സുഹൃത്തിന്റെ ഫ്ലാറ്റിലേയ്ക്ക് കൊണ്ടു പോയതാണെന്നും അവർ കോടതിയെ ബോധിപ്പിച്ചു. എന്നാൽ, സാക്ഷികളുടെ മൊഴികളും വാദിയുടെ മൊഴിയുമായി പൊരുത്തക്കേടുകൾ ഉള്ളതിനാൽ കോടതി വാദിക്ക്‌  അനുകൂലമായില്ല.

വാദി പറയുന്നതെല്ലാം കള്ളമാണെന്ന് വിശ്വസിക്കുന്നില്ലെന്നും കൃത്യം നടന്നതിനു ശേഷമുള്ള അവസ്ഥ കാണുമ്പോൾ അവർക്കു ലൈംഗികബന്ധത്തിൽ താല്പര്യമില്ലായിരുന്നെന്ന് മനസ്സിലാകുന്നതായും കോടതി പറഞ്ഞു.