മുംബൈ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്; ബിജെപിയെ പിന്നിലാക്കി ശിവസേന

ഭരിക്കാനാവശ്യമായ സീറ്റ് ലഭിച്ചില്ലെങ്കിലും ബിജെപിയുടെ പിന്തുണ തേടില്ലെന്ന് ശിവസേന നേതാവ് അനില്‍ ദേശായി പറഞ്ഞു.

മുംബൈ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്; ബിജെപിയെ പിന്നിലാക്കി ശിവസേന

ബ്രിഹാന്‍ മുംബൈ കോര്‍പ്പറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തള്ളി ശിവസേന മുന്നേറുന്നു. ഇതുവരെ വോട്ടെണ്ണിയ മണ്ഡലങ്ങളില്‍ 90 എണ്ണത്തില്‍ ശിവസേനയ്ക്കാണ് ലീഡ്. 54 എണ്ണത്തില്‍ ബിജെപി മുന്നേറുന്നു. മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് 16 സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തുന്നു. കഴിഞ്ഞ 20 വര്‍ഷമായി ശിവസേനയുടെ നേതൃത്വത്തിലുള്ള മുന്നണിയാണ് കോര്‍പ്പറേഷന്‍ ഭരിക്കുന്നത്.

ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം ആദ്യമായാണ് ശിവസേന തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭരിക്കാനാവശ്യമായ സീറ്റ് ലഭിച്ചില്ലെങ്കിലും ബിജെപിയുടെ പിന്തുണ തേടില്ലെന്ന് ശിവസേന നേതാവ് അനില്‍ ദേശായി പറഞ്ഞു. മുംബൈ കോര്‍പ്പറേഷനിലെ അംഗസംഖ്യ 227 ആണ്.