ഹര്‍ത്താല്‍ തിരിച്ചുകുത്തി ബിജെപി; യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ അറസ്റ്റിലായവരില്‍ ഒരാള്‍ ബിജെപിക്കാരന്‍

അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്തതോടെ ബിജെപി പ്രവര്‍ത്തകരുടെ ആരോപണം അവര്‍ക്കുതന്നെ തിരിച്ചടിയായിരിക്കുകയാണ്. മുക്കാട്ടുകര സ്വദേശികളായ പൂരത്തില്‍ വീട്ടില്‍ സിദ്ധുരാജ്, സഹോദരന്‍ സൂരജ് രാജന്‍, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പയ്യപ്പാട്ടില്‍ യേശുദാസന്‍, ഇലഞ്ഞിക്കുളം സ്വദേശി കുറ്റിക്കാട്ട് പറമ്പില്‍ അരുണ്‍, നെല്ലങ്കര സ്വദേശി സച്ചിന്‍ ഹരിദാസ് എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇതില്‍ അരുണ്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണെന്ന് പൊലീസ് പറയുന്നു.

ഹര്‍ത്താല്‍ തിരിച്ചുകുത്തി ബിജെപി; യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ അറസ്റ്റിലായവരില്‍ ഒരാള്‍ ബിജെപിക്കാരന്‍

തൃശൂരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തിയ ബിജെപി വെട്ടിലായി. യുവമോര്‍ച്ച പ്രവര്‍ത്തകന്‍ നിര്‍മലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ബിജെപി പ്രവര്‍ത്തകനും ഉണ്ടെന്നു വ്യക്തമായതോടെയാണ് ബിജെപി പ്രതിരോധത്തിലായിരിക്കുന്നത്. കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയ സംഘര്‍ഷമല്ലെന്നും പൂര്‍വ്വ വിരോധമാണെന്നും പൊലീസ് അറിയിച്ചു.

ഈമാസം 12നാണ് യുവമോര്‍ച്ച പ്രവര്‍ത്തകനായ നിര്‍മല്‍ കൊല്ലപ്പെട്ടത്. മണ്ണുത്തി നെല്ലങ്കരിലെ കോക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നിര്‍മലിന് ഒരു സംഘം ആളുകളുടെ കുത്തേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തിനു പിന്നില്‍ സിപിഐഎമ്മാണെന്നു ആരോപിച്ച് തിങ്കളാഴ്ച ബിജെപി തൃശൂര്‍ ജില്ലയില്‍ 12 മണിക്കൂര്‍ ഹര്‍ത്താലും പ്രതിഷേധപ്രകടനവും നടത്തിയിരുന്നു.


തൃശൂര്‍ കോര്‍പ്പറേഷനിലെ സിപിഐഎം കൗണ്‍സിലര്‍ സതീശ് ചന്ദ്രനു കൊലപാതകത്തില്‍ ബന്ധമുള്ളതായും ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്തതോടെ ബിജെപി പ്രവര്‍ത്തകരുടെ ആരോപണം അവര്‍ക്കുതന്നെ തിരിച്ചടിയായിരിക്കുകയാണ്.

മുക്കാട്ടുകര സ്വദേശികളായ പൂരത്തില്‍ വീട്ടില്‍ സിദ്ധുരാജ്, സഹോദരന്‍ സൂരജ് രാജന്‍, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പയ്യപ്പാട്ടില്‍ യേശുദാസന്‍, ഇലഞ്ഞിക്കുളം സ്വദേശി കുറ്റിക്കാട്ട് പറമ്പില്‍ അരുണ്‍, നെല്ലങ്കര സ്വദേശി സച്ചിന്‍ ഹരിദാസ് എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇതില്‍ അരുണ്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണെന്ന് പൊലീസ് പറയുന്നു.

കുമ്മാട്ടിക്കളിയുമായി ബന്ധപ്പെട്ട് രണ്ടു സംഘങ്ങള്‍ തമ്മില്‍ മുമ്പുണ്ടായ തര്‍ക്കത്തിന്റെ ബാക്കിയാണ് ഈ കൊലയെന്നാണ് പൊലീസ് പറയുന്നത്. ഒല്ലൂര്‍ സിഐ കെ കെ സജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Read More >>