മംഗളൂരുവിൽ പിണറായിക്കെതിരായ സംഘപരിവാറിന്റെ തീവ്ര പ്രതിഷേധത്തിനൊപ്പം നിൽക്കാതെ ബിജെപി; പ്രതിഷേധറാലി പിണറായി എത്തുന്നതിന്റെ തലേദിവസമെന്ന് ബിജെപി ജില്ലാ നേതൃത്വം

പിണറായി മംഗളുരുവിലെത്തുന്ന ഫെബ്രുവരി 25ന് ഹർത്താൽ നടത്താനും പിണറായിയെ പരിപാടികളിൽ നിന്ന് തടയാനും സംഘപരിവാർ തീരുമാനിച്ചിരുന്നു. എന്നാൽ പിണറായി എത്തുന്നതിന്റെ തലേ ദിവസമായ ഫെബ്രുവരി 24ന് നഗരത്തിൽ റാലി സംഘടിപ്പിച്ചുകൊണ്ട് മയത്തിലുള്ള പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപി ഒരുങ്ങുന്നത്.

മംഗളൂരുവിൽ പിണറായിക്കെതിരായ സംഘപരിവാറിന്റെ തീവ്ര പ്രതിഷേധത്തിനൊപ്പം നിൽക്കാതെ ബിജെപി; പ്രതിഷേധറാലി പിണറായി എത്തുന്നതിന്റെ തലേദിവസമെന്ന് ബിജെപി ജില്ലാ നേതൃത്വം

സിപിഐഎം കർണാടക ഘടകം സംഘടിപ്പിക്കുന്ന മത സൗഹാർദ്ദ റാലിയിൽ പങ്കെടുക്കാനായി മംഗളൂരുവിൽ എത്തുന്ന പിണറായി വിജയനെ തടയുമെന്നു കടുത്ത ഭാഷയിൽ പ്രഖ്യാപിച്ച സംഘപരിവാർ നിലപാടിനു വിരുദ്ധമായി സ്വരം മയപ്പെടുത്തി ബിജെപി. നേരത്തെ ഭോപ്പാലിൽ പിണറായിയെ തടയുകയും മടക്കിയയക്കുകയും ചെയ്തതിനു സമാനമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് വിശ്വഹിന്ദു പരിഷദ്, ബജ്‌റംഗ് ദൾ നേതാക്കൾ പ്രഖ്യാപിച്ചിരുന്നത്.

പിണറായി മംഗളുരുവിലെത്തുന്ന ഫെബ്രുവരി 25ന് ഹർത്താൽ നടത്താനും പിണറായിയെ പരിപാടികളിൽ നിന്ന് തടയാനും സംഘപരിവാർ തീരുമാനിച്ചിരുന്നു. എന്നാൽ പിണറായി എത്തുന്നതിന്റെ തലേ ദിവസമായ ഫെബ്രുവരി 24ന് നഗരത്തിൽ റാലി സംഘടിപ്പിച്ചുകൊണ്ടു മയത്തിലുള്ള പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപി ഒരുങ്ങുന്നത്.


പ്രതിഷേധറാലിയെക്കുറിച്ച് വിശദീകരിക്കാനായി നടത്തിയ പത്രസമ്മേളനത്തിൽ ബിജെപി ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് സഞ്ജീവ് മട്ടന്ദുർ 25ന് സംഘപരിവാർ ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടികൾക്കു പാർട്ടി പിന്തുണ നൽകുമെന്നു പ്രഖ്യാപിച്ചെങ്കിലും പിണറായിയെ തടയും എന്നതടക്കമുള്ള പ്രഖ്യാപനങ്ങളോട് മൗനം പാലിക്കുകയായിരുന്നു.

24ന് രാവിലെ പത്ത് മണിയോടെ ജ്യോതി സർക്കിളിൽ നിന്നും ആരംഭിക്കുന്ന റാലി സമാധാനപരമായിരിക്കും എന്ന സൂചനയാണ് സഞ്ജീവ് നൽകിയത്. കേരളത്തിൽ സംഘപരിവാറിന് നേരെ സിപിഐഎം ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ച് വാചാലനായ സഞ്ജയ് സംഘപരിവാർ നേതൃത്വം ഉപയോഗിച്ച തീവ്ര ഭാഷ ഉപയോഗിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

ബിജെപിയുടെ എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, നേതാക്കൾ തുടങ്ങി എല്ലാ പ്രവർത്തകരോടും പ്രതിഷേധ റാലിയിൽ അണിചേരാൻ ബിജെപി ജില്ലാ നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്.

Read More >>